'നിരവധി ആരാധകരുള്ള രണ്ട് ഭക്ഷണ വിഭവങ്ങളെ നശിപ്പിച്ചു'; വൈറലായി വീഡിയോ

By Web Team  |  First Published Apr 11, 2023, 5:00 PM IST

മാഗിയില്‍ തന്നെ പല തരത്തിലുള്ള പരീക്ഷണങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ട്. മാഗി മില്‍ക്ക് ഷേക്ക്, ചോക്ലേറ്റ് മാഗി, പാനിപൂരിക്കുള്ളില്‍ ന്യൂഡില്‍സ് നിറച്ച് കഴിക്കുക, മാഗി ന്യൂഡില്‍സ് കൊണ്ട് 'ല​ഡ്ഡു' ഉണ്ടാക്കുക, ഫാന്‍റ ഉപയോഗിച്ച് മാഗി തയ്യാറാക്കുക തുടങ്ങിയവയുടെ വീഡിയോകള്‍ സൈബര്‍ ലോകത്ത് വൈറലായിരുന്നു. നല്ല ട്രോളുകളും ഇവയ്ക്ക് ലഭിച്ചിരുന്നു. 


മാഗി കഴിക്കാന്‍  ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. വളരെ എളുപ്പം തയ്യാറാക്കാം എന്നതാണ് മാഗിക്ക് ഇത്രയും ആരാധകരെ നേടി കൊടുത്തത്. കുട്ടികള്‍ക്കാണ് മാഗിയോട് കൂടുതല്‍ പ്രിയം. വൈകുന്നേരങ്ങളില്‍ സ്നാക്കായി പലരും കഴിക്കുന്നതും മാഗി ആയിരിക്കാം. മാഗിയില്‍ തന്നെ പല തരത്തിലുള്ള പരീക്ഷണങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ട്. മാഗി മില്‍ക്ക് ഷേക്ക്, ചോക്ലേറ്റ് മാഗി, പാനിപൂരിക്കുള്ളില്‍ ന്യൂഡില്‍സ് നിറച്ച് കഴിക്കുക, മാഗി ന്യൂഡില്‍സ് കൊണ്ട് 'ല​ഡ്ഡു' ഉണ്ടാക്കുക, ഫാന്‍റ ഉപയോഗിച്ച് മാഗി തയ്യാറാക്കുക തുടങ്ങിയവയുടെ വീഡിയോകള്‍ സൈബര്‍ ലോകത്ത് വൈറലായിരുന്നു. നല്ല ട്രോളുകളും ഇവയ്ക്ക് ലഭിച്ചിരുന്നു. 

ഇപ്പോഴിതാ ഇക്കൂട്ടത്തിലേയ്ക്ക് പുതിയൊരു പരീക്ഷണം കൂടി എത്തിയിട്ടുണ്ട്. ബ്രെഡ് പക്കോഡ- മാഗി കോമ്പോ ആണ് ഇവിടത്തെ ഐറ്റം. ബ്രെഡ് പക്കോഡയും നിരവധിയാളുകളുടെ പ്രിയപ്പെട്ട വിഭവമാണ്. വഴിയോരഭക്ഷണശാലകളില്‍ ഇതിന് ആവശ്യക്കാരേറെയുണ്ട്. പനീര്‍, ചീസ്, മസാല, പച്ചക്കറി തുടങ്ങിയവയുടെ മിശ്രിതമാണ് ഇതില്‍  നിറക്കുന്നത്. എന്നാല്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ബ്രെഡില്‍ മസാലക്കൂട്ടിന് പകരം മാഗി നിറച്ചുണ്ടാക്കുന്ന ബ്രെഡ് മാഗി പക്കോഡയുടെ വീഡിയോ ആണ്. 

Latest Videos

undefined

ഫുഡ് പണ്ഡിറ്റ്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബ്രെഡില്‍ പാകം ചെയ്തുവച്ച മാഗിയെടുത്തു വയ്ക്കുന്നു. ശേഷം  പക്കോഡയ്ക്കായി തയ്യാറാക്കിയ മാവില്‍ ഇത് മുക്കുന്നു. തുടര്‍ന്ന് എണ്ണിയിലിട്ട് പൊരിക്കുന്നതും വീഡിയോയില്‍ കാണാം. ശേഷം ഇത് മൂന്നായി മുറിച്ച് പക്കോഡ വിളമ്പുന്നതും വീഡിയോയില്‍ കാണാം. നിരവധിയാളുകള്‍ വീഡിയോയുടെ താഴെ കമന്‍റുകളുമായി രംഗത്തെത്തി. പലര്‍ക്കും ഈ പരീക്ഷണത്തെ ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല. മാഗി പ്രേമികളും ബ്രെഡ് പക്കോഡ ആരാധകരും പ്രതിഷേധം രേഖപ്പെടുത്തി.  നിരവധി ആരാധകരുള്ള രണ്ട് ഭക്ഷണ വിഭവങ്ങളെ നശിപ്പിച്ചു എന്നാണ് പലരും കമന്‍റ് ചെയ്തത്. 
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Foodpandits! (@foodpandits)

 

Also Read: വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാമ്പഴം കഴിക്കാമോ?

click me!