വയറിലെ അസ്വസ്ഥത, വയറുവേദന, ഗ്യാസ് കെട്ടി നില്‍ക്കുന്ന പോലെ തോന്നുക, ഓക്കാനം, വയറിളക്കം, മലബന്ധം, ക്ഷീണം, തലവേദന തുടങ്ങിയ ലക്ഷണങ്ങളൊക്കെ ദഹനക്കേടു മൂലം ഉണ്ടായേക്കാം.
ദഹനപ്രശ്‌നങ്ങള്‍ അനുഭവപ്പെടാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ പലരുടെയും ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന ഒരു ആരോഗ്യ പ്രശ്നം കൂടിയാണ് ദഹനക്കേട്. വയറിലെ അസ്വസ്ഥത, വയറുവേദന, ഗ്യാസ് കെട്ടി നില്‍ക്കുന്ന പോലെ തോന്നുക, ഓക്കാനം, വയറിളക്കം, മലബന്ധം, ക്ഷീണം, തലവേദന തുടങ്ങിയ ലക്ഷണങ്ങളൊക്കെ ദഹനക്കേടു മൂലം ഉണ്ടായേക്കാം.
ഇത്തരത്തില്‍ വയറിലെ അസ്വസ്ഥതയും ദഹനക്കേടും ഒഴിവാക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
undefined
ഒന്ന്...
നേന്ത്രപ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ആണ് ദഹനം സുഗമമാക്കാൻ സഹായിക്കുന്നത്. കൂടാതെ കാര്‍ബൈഹൈട്രേറ്റും ഫാറ്റി ആസിഡും, ആന്‍റി ഓക്സിഡന്‍റുകളും മറ്റും അടങ്ങിയ നേന്ത്രപ്പഴം ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
രണ്ട്...
തൈര് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തൈരിലെ പ്രോബയോട്ടിക്സ് ദഹനവ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്നു. തൈരിലുള്ള പ്രോബയോട്ടിക്സ് കുടലിന്‍റെ ആരോഗ്യത്തെയും സംരക്ഷിക്കുന്നു.
മൂന്ന്...
ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹനത്തിന് സഹായിക്കുന്ന എൻസൈമുകള്‍ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്തുന്നതിനും വയറിലെ അസ്വസ്ഥതകള്‍ കുറയാനും സഹായിക്കും.
നാല്...
പാപ്പായ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ഫൈബറും മറ്റും അടങ്ങിയ പപ്പായ കഴിക്കുന്നതും ദഹനം എളുപ്പമാകാന്‍ സഹായിക്കും.
അഞ്ച്...
മധുരക്കിഴങ്ങാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മധുരക്കിഴങ്ങിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവ വയറിന്‍റെ ആരോഗ്യത്തിനും ദഹനത്തിനും നല്ലതാണ്. മലബന്ധം അകറ്റാനും ഇവ സഹായിക്കും.
ആറ്...
അവക്കാഡോ ആണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫാറ്റി ആസിഡുകൾ, ഫൈബർ, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് അവക്കാഡോ. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
ഏഴ്...
വെള്ളരിക്ക ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളം ധാരാളം അടങ്ങിയതും കലോറി കുറവുമായ വെള്ളരിക്ക ദഹനം മെച്ചപ്പെടുത്താനും അതിമൂലമുള്ള വയറിലെ അസ്വസ്ഥതകള്‍ കുറയാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: ദിവസവും കുടിക്കാം നാരങ്ങാ വെള്ളം; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍...