അവല്‍ കഴിക്കാന്‍ ഇഷ്ടമാണോ? അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍...

By Web Team  |  First Published Jul 14, 2023, 4:23 PM IST

അവലില്‍ തേങ്ങയും ശര്‍ക്കരയും ചേര്‍ത്ത് കഴിക്കുന്നവര്‍ ധാരാളമാണ്. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയതാണ് അവല്‍.


അവൽ ഉപയോഗിച്ച് പല വിധത്തിലുള്ള സ്വാദിഷ്ഠമായ വിഭവങ്ങളും നാം ഉണ്ടാക്കാറുണ്ട്. അവലില്‍ തേങ്ങയും ശര്‍ക്കരയും ചേര്‍ത്ത് കഴിക്കുന്നവര്‍ ധാരാളമാണ്. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയതാണ് അവല്‍.  എല്ലിനും പല്ലിനും ബലം നൽകുന്ന അവല്‍ കുട്ടികള്‍ക്ക് നല്‍കാവുന്ന മികച്ച ഭക്ഷണമാണ്. 

അറിയാം അവലിന്‍റെ ആരോഗ്യ ഗുണങ്ങള്‍... 

Latest Videos

undefined

ഒന്ന്... 

ഫൈബര്‍ ധാരാളം അടങ്ങിയതാണ് അവല്‍. അതിനാല്‍ അവല്‍ പ്രമേഹ രോഗികള്‍ക്ക് ധൈര്യത്തോടെ കഴിക്കാം. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

രണ്ട്... 

അവല്‍ നല്ലൊരു പ്രോബയോട്ടിക് ഭക്ഷണമാണ്. അതിനാല്‍ ഇവ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

മൂന്ന്...

ശരീരത്തിന് വേണ്ട ഊര്‍ജ്ജം പകരാനും ഇവ സഹായിക്കും. 76.9 ശതമാനം കാർബോഹൈഡ്രേറ്റും 23 ശതമാനം കൊഴുപ്പും ചേർന്നതാണ്  അവല്‍. അതിനാൽ, ശരീരത്തിന് അതിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താൻ ഊർജ്ജം നൽകാന്‍ അവല്‍ സഹായിക്കും. 

നാല്...

മലബന്ധത്തെ അകറ്റാനും വയര്‍ വീര്‍ത്തിരിക്കുന്നത് തടയാനും അസിഡിറ്റിയെ അകറ്റാനും അവല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

അഞ്ച്...

അയണിന്‍റെ കലവറയാണ് അവല്‍. അതിനാല്‍ അവല്‍ കഴിക്കുന്നത് വിളര്‍ച്ചയെ തടയാനും ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും സഹായിക്കും. 

ആറ്...

കലോറി കുറഞ്ഞ ഭക്ഷണമാണ് അവല്‍. കൂടാതെ ധാരാളം വിറ്റാമിനുകളും മിനറലുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ മിതമായ അളവില്‍ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 

ഏഴ്... 

വിറ്റാമിന്‍ ബി അടങ്ങിയ അവല്‍ കുട്ടികള്‍ക്ക് നല്‍കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. കൂടാതെ എല്ലിന്‍റെയും പല്ലിന്‍റെയും ആരോഗ്യത്തിനും ഇവ നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: പതിവായി ഒരു പിടി പിസ്ത കഴിക്കൂ, ഈ രോഗങ്ങളെ അകറ്റി നിർത്താം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

click me!