ദിവസവും ഒരു നേരം സാലഡ് കഴിക്കൂ, ​ഗുണം ഇതാണ്

By Web Team  |  First Published Apr 3, 2023, 10:18 PM IST

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സാലഡ് സഹായിക്കുന്നു. മലവിസർജ്ജനം ക്രമപ്പെടുത്തുന്നതിനൊപ്പം ആരോഗ്യകരമായ ഭാരം നിലനിർത്താനും ഇത് സഹായിക്കുന്നു. സ്തനാർബുദം, വൻകുടൽ, തൊണ്ട, അന്നനാളം, വായിലെ കാൻസർ തുടങ്ങി പല തരത്തിലുള്ള ക്യാൻസറുകളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും നാരുകൾ സഹായിക്കുന്നു.
 


മിക്ക സാലഡ് പച്ചിലകളിലും വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വേനൽക്കാലത്ത് സാലഡിന്റെ ഉപയോഗം കൂട്ടുന്നത് ജലാംശം നഷ്ടപ്പെടുന്നത് തടയാൻ സഹായിക്കുന്നു. പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദം എന്നിവ കുറയ്ക്കാൻ സാലഡ് കഴിക്കുന്നത് ഗുണം ചെയ്യും. അധികം കാലറികൾ ഇല്ലാതെ വയറുനിറയ്ക്കാം എന്നത് സാലഡിന്റെ മറ്റൊരു പ്രത്യേകത കൂടിയാണ്. 

ശരീരത്തിന് ഗുണകരമായ പ്രകൃതിദത്ത നാരുകൾ അടങ്ങിയിട്ടുണ്ട് എന്നതാണ് സാലഡിന്റെ ഏറ്റവും വലിയ ഗുണം.  രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സാലഡ് സഹായിക്കുന്നു. മലവിസർജ്ജനം ക്രമപ്പെടുത്തുന്നതിനൊപ്പം ആരോഗ്യകരമായ ഭാരം നിലനിർത്താനും ഇത് സഹായിക്കുന്നു. സ്തനാർബുദം, വൻകുടൽ, തൊണ്ട, അന്നനാളം, വായിലെ കാൻസർ തുടങ്ങി പല തരത്തിലുള്ള ക്യാൻസറുകളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും നാരുകൾ സഹായിക്കുന്നു.

Latest Videos

undefined

സാലഡ് കഴിക്കുന്നതിലൂടെ എപ്പോഴും വയറ് നിറഞ്ഞതായി തോന്നുകയും ഭക്ഷണത്തിന്റെ അളവ് കുറച്ച് കഴിക്കാനും സഹായിക്കുകയും ചെയ്യും. ഭക്ഷണത്തിൽ പച്ചക്കറികളും പഴവർ​​ഗങ്ങളും ഉൾപ്പെടുത്തുന്നത് ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. 

ദിവസേന സാലഡ് കഴിക്കുന്നത് എല്ലുകളുടെ വികസനം വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കും. വിറ്റാമിൻ കെ യുടെ താഴ്ന്ന അളവ് പലപ്പോഴും അസ്ഥികളുടെ താഴ്ന്ന ധാതു സാന്ദ്രതയുമായി ബന്ധപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ച് സ്ത്രീകൾക്ക്. 

സാലഡ് ദിവസവും കഴിക്കുന്നത് പേശികളുടെ മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് കോശങ്ങളിലെ മൈറ്റോകോൺ‌ഡ്രിയയുടെ പ്രകടനം വർദ്ധിപ്പിക്കുകയും പേശികൾ നിർമ്മിക്കാനും ഒരേസമയം കൂടുതൽ ഊർജസ്വലത നിലനിർത്താനും സഹായിക്കുന്നു. ഉറക്കമില്ലായ്മയെയും ഉറക്ക അസ്വസ്ഥതകളെയും ചെറുക്കാൻ ദിവസേനയുള്ള സാലഡ് സഹായിച്ചേക്കാം. 

ബീറ്റ്റൂട്ട് കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം

 

click me!