രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. കൂടാതെ, ഇത് ആരോഗ്യകരമായ കൊഴുപ്പിന്‍റെയും ഉറവിടമാണ്. അസിഡിറ്റി കുറയ്ക്കുന്നതിനും സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ, എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് നെയ്യ് എന്നാണ് ആയൂര്‍വേദം പറയുന്നത്.
രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ചായയും കാപ്പിയും കുടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാൽ വെറും വയറ്റില്‍ ഒരു സ്പൂണ്‍ നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് എത്രപേര്‍ക്ക് അറിയാം? രാവിലെ വെറുംവയറ്റിൽ ഒരു സ്പൂണ്‍ നെയ്യ് കഴിക്കുന്നത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്.
ആന്‍റി ഓക്സിഡന്‍റുകളും ഫാറ്റും മിനറലുകളും, വിറ്റാമിൻ എ, ഡി, ഇ, കെ, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയതാണ് നെയ്യ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. കൂടാതെ, ഇത് ആരോഗ്യകരമായ കൊഴുപ്പിന്‍റെയും ഉറവിടമാണ്. അസിഡിറ്റി കുറയ്ക്കുന്നതിനും സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ, എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് നെയ്യ് എന്നാണ് ആയൂര്‍വേദം പറയുന്നത്.
undefined
രാവിലെ വെറുംവയറ്റില്‍ നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തും. രാവിലെ വെറുംവയറ്റില്‍ നെയ്യ് കഴിക്കുന്നത് ഭക്ഷണം വേഗത്തില്‍ ദഹിപ്പിക്കാന്‍ സഹായിക്കുന്നു.
2. ഒമേഗ 3 ഫാറ്റി ആസിഡും വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവയൊക്കെ അടങ്ങിയ നെയ്യ് രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
3. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്റിഓക്സിഡന്റുകളാലും സമ്പന്നമായതിനാല്‍ ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നിലനിര്‍ത്താനും നെയ്യ് സഹായിക്കുന്നു.
4. എല്ലുകളള്‍ക്ക് ബലവും ഉറപ്പും വര്‍ധിപ്പിക്കാന്‍ നെയ്യ് സഹായിക്കുന്നു. ഒരു സ്പൂണ്‍ നെയ്യില്‍ 112 കലോറി അടങ്ങിയിട്ടുണ്ട്. ഇതില്‍ 0.04 ഗ്രാം പ്രോട്ടീന്‍, വിറ്റാമിനുകള്‍ എ, ഡി, കെ, 45 മില്ലിഗ്രാം ഒമേഗ 3 ഫാറ്റി ആസിഡുകള്‍, 2.7 മില്ലിഗ്രാം ഒമേഗ 6 ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു.
5. വിറ്റാമിനുകളായ ഡി, കെ, ഇ എന്നിവ നെയ്യിൽ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇവ സഹായിക്കും.
6. രാവിലെ വെറും വയറ്റിൽ നെയ്യ് കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: ബ്രൊക്കോളി ചില്ലറക്കാരനല്ല: അറിയാം ഈ ആരോഗ്യ ഗുണങ്ങൾ...