വേനല്‍ക്കാലത്ത് ദാഹം ശമിപ്പിക്കാന്‍ ഏറ്റവും ബെസ്റ്റായുള്ള പാനീയങ്ങളിലൊന്നാണ് ഇളനീർ. അസിഡിറ്റിയെ അകറ്റാനും ഇവ മികച്ചതാണ്. പ്രകൃതിദത്തമായ ഈ ശീതളപാനീയം ആരോഗ്യത്തിന് ഏറേ നല്ലതാണ്. പൊട്ടാസ്യം, മാംഗനീസ്, വിറ്റാമിൻ സി, കാത്സ്യം, ഫൈബറുകൾ എന്നിവയാൽ സമ്പന്നമാണ് ഇളനീർ.
മലയാളിയുടെ കൽപ്പവൃക്ഷമായ തെങ്ങിൽ നിന്ന് ലഭിക്കുന്ന ഇളനീർ മികച്ച ഒരു എനര്‍ജി ഡ്രിങ്ക് എന്നാണ് അറിയപ്പെടുന്നത്. വേനല്‍ക്കാലത്ത് ദാഹം ശമിപ്പിക്കാന്‍ ഏറ്റവും ബെസ്റ്റായുള്ള പാനീയങ്ങളിലൊന്നാണ് ഇളനീർ. അസിഡിറ്റിയെ അകറ്റാനും ഇവ മികച്ചതാണ്. പ്രകൃതിദത്തമായ ഈ ശീതളപാനീയം ആരോഗ്യത്തിന് ഏറേ നല്ലതാണ്. പൊട്ടാസ്യം, മാംഗനീസ്, വിറ്റാമിൻ സി, കാത്സ്യം, ഫൈബറുകൾ എന്നിവയാൽ സമ്പന്നമാണ് ഇളനീർ.
ചർമ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കാനും ഇളനീര്‍ സഹായിക്കും. ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്താനും ചര്‍മ്മത്തിലെ ചുളിവുകളെ അകറ്റാനും ഇവ സഹായിക്കും. അറിയാം ഇളനീരിന്‍റെ ആരോഗ്യ ഗുണങ്ങള്‍...
undefined
ഒന്ന്...
വേനല്‍ക്കാലത്ത് നിര്‍ജലീകരണം ഒഴിവാക്കാന്‍ ഏറ്റവും മികച്ച പാനീയമാണ് ഇളനീര്‍. അതിനാല്‍ വേനല്‍ക്കാലത്ത് ഇളനീര്‍ കുടിക്കുന്നത് നല്ലതാണ്.
രണ്ട്...
കുറഞ്ഞ കലോറിയും സ്വാഭാവികമായ എൻസൈമുകളും ധാതുക്കളും ചേർന്ന ഇളനീരിന് ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന ഗുണവുമുണ്ട്.
മൂന്ന്...
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇളനീര്‍ കുടിക്കുന്നത് തിളക്കമുള്ള ചര്‍മ്മത്തെ സ്വന്തമാക്കാന്‍ സഹായിക്കുമെന്നാണ് ന്യൂട്രീഷ്യനിസ്റ്റായ ലവ്‌നീത് ബത്ര പറയുന്നത്. ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളുള്ളതിനാല്‍ കൊളാജിന്‍ വര്‍ധിപ്പിക്കാന്‍ ഇവ സഹായിക്കും. അതുവഴി ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്താന്‍ കഴിയുമെന്നും അവര്‍ പറയുന്നു.
നാല്...
ചര്‍മ്മത്തിലെ ചുളിവുകളെ അകറ്റാനും യുവത്വമുള്ള ചര്‍മ്മത്തെ നിലനിര്‍ത്താനും ഇളനീര്‍ കുടിക്കുന്നത് നല്ലതാണ്.
അഞ്ച്...
ക്ഷീണമകറ്റി, ഉന്‍മേഷം നല്‍കുക മാത്രമല്ല, പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ സഹായിക്കും. ഊർജം നൽകാനുള്ള പ്രത്യേക കഴിവുള്ള ഇളനീര്‍ ദിവസവും കുടിക്കുന്നത് നല്ലതാണെന്ന് ന്യൂട്രീഷനിസ്റ്റുകള്‍ വരെ പറയുന്നു. കായികാധ്വാനമുള്ള ജോലികള്‍, വര്‍ക്കൌട്ടുകള്‍ എന്നിവയ്ക്ക് ശേഷം കുടിക്കാന്‍ ഏറ്റവും ഉത്തമമായ പാനീയമാണിത്.
ആറ്...
ഇളനീരിന് മധുരമുണ്ടെങ്കിലും പഞ്ചസാരയുടെ അളവ് താരതമ്യേന കുറവവാണ്. 100 മില്ലിലിറ്റര്‍ ഇളനീരില്‍ ഏതാണ്ട് അഞ്ചുശതമാനമാണ് പഞ്ചസാരയുള്ളത്. ഗ്ലൂക്കോസും ഫ്രക്ടോസും ഏതാണ്ട് തുല്യ അളവിലുണ്ട്. ഇളനീരില്‍ കൊളസ്‌ട്രോള്‍ ഒട്ടുമില്ല. തീര്‍ത്തും ഫാറ്റ് ഫ്രീയാണ് ഇളനീര്. അതിനാല്‍ അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ മികച്ച പാനീയം കൂടിയാണിത് . ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് ഇളനീർ കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും.
ഏഴ്...
ഇളനീരില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം തലമുടി കൊഴിച്ചില്‍ തടയാൻ സഹായിക്കും. ഇതിൽ ആന്‍റി ഓക്‌സിഡന്‍റുകൾ, വിറ്റാമിനുകൾ, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിയുടെ ഉള്ളിൽ നിന്ന് പോഷിപ്പിക്കുന്നു. ഇളനീര് കുടിക്കുന്നത് കൂടാതെ മുടിയിൽ പുരട്ടിയാലും പല ഗുണങ്ങള്‍ ലഭിക്കും. ഇത് നിങ്ങളുടെ തലയോട്ടിയെ ഈർപ്പമുള്ളതാക്കുകയും താരൻ, വരൾച്ച എന്നിവയെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു. മുടിക്ക് സ്വാഭാവിക തിളക്കം നൽകാനും ഇതിന് കഴിയും.
Also Read: പ്രമേഹ രോഗികള്‍ക്ക് മുന്തിരി കഴിക്കാമോ?