അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ പഞ്ചസാരയുടെ അളവ് ഇങ്ങനെ കുറയ്ക്കാം...

By Web Team  |  First Published May 20, 2023, 6:43 PM IST

അമിതമായി പഞ്ചസാര കഴിക്കുന്നത് ഊർജ്ജ തകരാറുകൾക്ക് കാരണമാവുകയും ക്ഷീണം ഉണ്ടാക്കുകയും ചെയ്യും. കൂടാതെ അമിതമായ പഞ്ചസാരയുടെ ഉപയോഗം വയറില്‍ കൊഴുപ്പ് അടിയാന്‍ കാരണമാകും. 


അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് വേണ്ടത്. ഇതിനായി കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം. പഞ്ചസാരയുടെ അമിത ഉപഭോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇൻസുലിൻ എന്ന ഹോർമോണിനെ പ്രതിരോധിക്കാൻ കാരണമാകും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെയും ഇവ മോശമായി ബാധിക്കാം. 

അമിതമായി പഞ്ചസാര കഴിക്കുന്നത് ഊർജ്ജ തകരാറുകൾക്ക് കാരണമാവുകയും ക്ഷീണം ഉണ്ടാക്കുകയും ചെയ്യും. കൂടാതെ അമിതമായ പഞ്ചസാരയുടെ ഉപയോഗം വയറില്‍ കൊഴുപ്പ് അടിയാന്‍ കാരണമാകും. അതിനാല്‍ ഇത്തരത്തില്‍ വയര്‍ കുറയ്ക്കാനായി പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നത് എങ്ങനെ എന്ന് നോക്കാം. 

Latest Videos

undefined

ഒന്ന്...

മധുര പലഹാരങ്ങള്‍, ബേക്കറി സാധനങ്ങള്‍, ജങ്ക് ഫുഡ്, പ്രൊസസിഡ് ഭക്ഷണങ്ങള്‍ തുടങ്ങിയവ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. ഇവയില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇത് വയറില്‍ കൊഴുപ്പ് അടിയാന്‍ കാരണമാകും. 

രണ്ട്...

കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ കുടിക്കുന്നതും ഒഴിവാക്കുക. പകരം നാരങ്ങാവെള്ളം ഉപ്പിട്ട് കുടിക്കാം. അതുപോലെ തന്നെ ഇളനീരും ആരോഗ്യത്തിന് നല്ലതാണ്. 

മൂന്ന്...

വൈറ്റ് ബ്രെഡ്, ചോറ് പോലുള്ള കാര്‍ബൈഹൈട്രേറ്റ് അടങ്ങിയ ഭക്ഷണത്തിലും പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇവയുടെ അളവും കുറയ്ക്കുന്നതാണ് അമിതവണ്ണം കുറയ്ക്കാന്‍ നല്ലത്.

നാല്...

പ്രകൃതിദത്തമായി മധുരമുള്ള ഒന്നാണ് തേന്‍. അതിനാല്‍ പഞ്ചസാരയ്ക്ക് പകരം നമ്മുക്ക് തേന്‍ ഉപയോഗിക്കാം. തേനില്‍ 80 ശതമാനം പ്രകൃതിദത്ത പഞ്ചസാരയും 18 ശതമാനം വെള്ളവും 2 ശതമാനം ധാതുക്കള്‍, വിറ്റാമിന്‍, പ്രോട്ടീന്‍ എന്നിവയും അടങ്ങിയിരിക്കുന്നു. കൂടാതെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും തേനിൽ അടങ്ങിയിട്ടുണ്ട്. 

അഞ്ച്...

പഞ്ചസാരയ്‌ക്ക്‌ പകരം ഉപയോഗിക്കാവുന്ന മറ്റൊരു പ്രകൃതിദത്ത മധുരമാണ്‌ ശര്‍ക്കര. ഇരുമ്പ്‌, കാത്സ്യം, ഫോസ്‌ഫറസ്‌, മഗ്നീഷ്യം, പൊട്ടാസ്യം പോലുള്ള ധാതുകളും ശര്‍ക്കരയില്‍  അടങ്ങിയിട്ടുണ്ട്. 

ആറ്...

നാളികേര പഞ്ചസാര ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കോക്കോ ഷുഗര്‍ എന്നറിയപ്പെടുന്ന നാളികേര പഞ്ചസാര തെങ്ങിന്‍ പൂക്കുല മുറിക്കുമ്പോള്‍ കിട്ടുന്ന നീരില്‍ നിന്നാണ്‌ ഉണ്ടാക്കുന്നത്‌. ഇവയില്‍ സിങ്ക്, കാത്സ്യം, അയേണ്‍ തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവയും പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാം. 

ഏഴ്...

പഞ്ചസാരയ്ക്ക് പകരം ഈന്തപ്പഴം ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വിറ്റാമിന്‍ ബി6, ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ്, അയണ്‍ തുടങ്ങിയവ ധാരാളമടങ്ങിയതാണ് ഈന്തപ്പഴം. പ്രമേഹമുള്ളവര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ക്കും ഹൃദ്രോഗികള്‍ക്കും കഴിക്കാവുന്നതാണ് ഈന്തപ്പഴം. അതിനാല്‍ പഞ്ചസാരയ്ക്ക് പകരം ഇവ ചേര്‍ക്കാം.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: വണ്ണം കുറയ്ക്കണോ? അത്താഴത്തിന് ചോറിന് പകരം കഴിക്കാം ഈ ഭക്ഷണങ്ങള്‍...

click me!