പ്രമേഹ രോഗികള്‍ക്ക് മഷ്‌റൂം കഴിക്കാമോ?

By Web Team  |  First Published Jul 13, 2023, 8:49 AM IST

പ്രമേഹ രോഗികള്‍ക്ക് മഷ്‌റൂം കഴിക്കാമോ എന്ന സംശയം പലര്‍ക്കുമുണ്ട്. ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് 'കൂൺ' അഥവാ മഷ്‌റൂം. പ്രോട്ടീന്‍, അമിനോ ആസിഡുകള്‍ എന്നിവ ധാരാളമായി കൂണിൽ അടങ്ങിയിരിക്കുന്നു.


രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. അതിനാല്‍ തന്നെ പ്രമേഹ രോഗികൾ കർശനമായ ഭക്ഷണക്രമം പാലിക്കുകയാണ് വേണ്ടത്.  പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ധാരാളം കഴിക്കുന്നത് പ്രമേഹ രോഗികള്‍‌ക്ക് ഗുണം ചെയ്യും. 

പ്രമേഹ രോഗികള്‍ക്ക് മഷ്‌റൂം കഴിക്കാമോ എന്ന സംശയം പലര്‍ക്കുമുണ്ട്. ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് 'കൂൺ' അഥവാ മഷ്‌റൂം. പ്രോട്ടീന്‍, അമിനോ ആസിഡുകള്‍ എന്നിവ ധാരാളമായി കൂണിൽ അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിന്‍ ഡി, ബി2, ബി3 എന്നിവയും കൂണില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും കൂണ്‍ കഴിക്കുന്നത് ശരീരത്തിന് ഊര്‍ജം പകരാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. കൂൺ കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കുന്നതിനൊപ്പം പ്രമേഹമുള്ള വ്യക്തികൾക്ക് യഥാർത്ഥത്തിൽ ഗുണം ചെയ്യും. 

Latest Videos

undefined

കൂണിൽ പഞ്ചസാരയും കാർബോഹൈഡ്രേറ്റും വളരെ കുറവാണ്. കുറഞ്ഞ കാർബ് ഭക്ഷണക്രമം പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിനാല്‍ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സുള്ള കൂൺ  രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയും. അത്തരത്തില്‍ മഷ്റൂം പ്രമേഹ രോഗികള്‍‌ക്ക് ഗുണം ചെയ്യും. 

കൂണിന്‍റെ മറ്റ് ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

വിറ്റാമിന്‍ ഡിയുടെ കുറവ് ഇന്ന് പലരിലും കാണാറുണ്ട്. സൂര്യപ്രകാശത്തില്‍ നിന്നും മാത്രമല്ല, മറ്റ് ചില ഭക്ഷണങ്ങളില്‍ നിന്നും വിറ്റാമിന്‍ ഡി നമ്മുക്ക് ലഭിക്കും. അത്തരത്തില്‍ വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഒരു ഭക്ഷണമാണ് കൂൺ. അതിനാല്‍ വിറ്റാമിന്‍ ഡി ലഭിക്കാനായി കുട്ടികള്‍ക്ക് മഷ്റൂം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

രണ്ട്...

സോഡിയം കുറവും പൊട്ടാസ്യം അടങ്ങിയതുമായ  മഷ്‌റൂം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ ടെന്‍ഷന്‍ നിയന്ത്രിക്കാന്‍ സഹായിക്കും. 

മൂന്ന്...

ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ മഷ്റൂമിന് കഴിവുണ്ട്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാനും ഹൃദയാരോഗ്യത്തിനും കൂണ്‍ സഹായിക്കും. 

നാല്...

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കൂണ്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതുപോലെ തന്നെ കുടലിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.

അഞ്ച്...

കാത്സ്യം ധാരാളം അടങ്ങിയ മഷ്റൂം എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ആറ്...

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ഭക്ഷണമാണ് മഷ്റൂം. 100 ​ഗ്രാം മഷ്റൂമിൽ മൂന്ന് ​ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മഷ്റൂം കഴിക്കുന്നത് ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇവയുടെ കലോറിയും കുറവാണ്. അതുവഴി വണ്ണം കുറയ്ക്കാം. 

ഏഴ്...

ബീറ്റാ കരോട്ടിന്‍, വിറ്റാിന്‍ എ തുടങ്ങിയവ അടങ്ങിയ മഷ്റൂം കാഴ്ച ശക്തി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട ഒമ്പത് ഭക്ഷണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!