വൃക്കകളുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ 12 ഭക്ഷണങ്ങള്‍...

By Web Team  |  First Published Jun 18, 2023, 11:02 AM IST

വൃക്കരോഗങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തിൽ ആഹാരക്രമത്തിന് ഒരു പ്രധാന പങ്കുണ്ട്. പ്രോട്ടീനും ഉപ്പും ഫോസ്ഫറസും പൊട്ടാസ്യവും കുറഞ്ഞ തരം ഭക്ഷണങ്ങളാണ് വൃക്ക രോഗികള്‍ക്ക് അനുയോജ്യം. 


ശരീരത്തിലെ വിഷാംശങ്ങളും മാലിന്യങ്ങളും പുറന്തള്ളുന്ന സുപ്രധാന അവയവങ്ങളാണ് വൃക്കകള്‍. വൃക്കയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.  പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ ചിലപ്പോഴൊക്കെ വൃക്കയുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം. മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നതും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം.  വേദനസംഹാരികളുടെ അമിത ഉപയോഗം പലപ്പോഴും വൃക്കകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ വേദനസംഹാരികള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം കഴിക്കുക. 

വൃക്കരോഗങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തിൽ ആഹാരക്രമത്തിന് ഒരു പ്രധാന പങ്കുണ്ട്. പ്രോട്ടീനും ഉപ്പും ഫോസ്ഫറസും പൊട്ടാസ്യവും കുറഞ്ഞ തരം ഭക്ഷണങ്ങളാണ് വൃക്ക രോഗികള്‍ക്ക് അനുയോജ്യം. വൃക്കയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

Latest Videos

undefined

ഒന്ന്...

മുട്ടയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രത്യേകിച്ച്, മുട്ടയുടെ വെള്ള ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്.  

രണ്ട്...

ക്യാരറ്റ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രക്തസമ്മർദം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്ന  ക്യാരറ്റ് വൃക്ക രോഗികള്‍ക്കും ധൈര്യമായി കഴിക്കാം. 

മൂന്ന്...

കോളിഫ്ലവര്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളായ സി, കെ, ഇ, ഫോളേറ്റ്, ഫൈബര്‍ എന്നിവ അടങ്ങിയ കോളിഫ്ലവര്‍ ഡയറ്റില്‍ ഉള്‍‌പ്പെടത്തുന്നത് വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

നാല്...

കാബേജ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് കാബേജ്. വൃക്കയുടെ ആരോഗ്യത്തിനായി ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

അഞ്ച്...

ചുവന്ന കാപ്സിക്കത്തില്‍ പൊട്ടാസ്യം വളരെ കുറവായതിനാൽ വൃക്കകളുടെ ആരോഗ്യത്തിന് മികച്ചതാണ്. കൂടാതെ വിറ്റാമിന്‍ സി, ബി 6, എ, ഫോളിക് ആസിഡ്, ഫൈബർ എന്നിവയും ചുവന്ന കാപ്സിക്കത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയും വൃക്കകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം.  

ആറ്...

ബ്ലൂബെറിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവയുടെ വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

ഏഴ്...

മഞ്ഞളാണ് ഏഴാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വൃക്കകളുടെ ആരോഗ്യത്തിനും മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

എട്ട്...

ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഇവയും വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്. 

ഒമ്പത്...

വെളുത്തുള്ളി ആണ് ഒമ്പതാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വൃക്കകളുടെ ആരോഗ്യത്തിനായി വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. 

പത്ത്...

വൃക്കരോഗമുള്ളവർ ഒലീവ് ഓയിൽ ഉപയോഗിക്കുന്നതാണ് നല്ലത്. ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണിത്. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.

പതിനൊന്ന്...

ചുവപ്പ് മുന്തിരിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റായ ഫ്ലവനോയ്ഡുകൾ എന്നിവ അടങ്ങിയതാണ് ചുവന്ന മുന്തിരി. 

പന്ത്രണ്ട്... 

പൈനാപ്പിള്‍ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൈനാപ്പിളിൽ പൊട്ടാസ്യം വളരെ കുറവാണ്. വൃക്ക രോഗികൾക്ക് കഴിക്കാന്‍ പറ്റിയ മികച്ച ഫലവർഗമാണിത്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: മുസംബി കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങളറിയേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!