കുരിശുമാലയണിഞ്ഞോ പ്രിയങ്ക ഹാഥ്റസിലെത്തിയത്? സത്യമിതാണ്

By Web Team  |  First Published Oct 6, 2020, 4:05 PM IST

കര്‍ശന നിയന്ത്രണങ്ങള്‍ക്കിടെ ഹാഥ്റസില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ പ്രിയങ്കയും രാഹുലും സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഈ ചിത്രം വീണ്ടും വൈറലാവുന്നത്.  


സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ക്കനുസരിച്ച് പ്രിയങ്ക ഗാന്ധി ധരിക്കുന്ന മത ചിഹ്നങ്ങള്‍ക്ക് മാറ്റം വരുമെന്ന പേരില്‍ വ്യാപകമാവുന്ന ചിത്രങ്ങള്‍ വ്യാജം. മാലയില്‍ കുരിശണിഞ്ഞും രുദ്രാക്ഷ മാല ധരിച്ചും നില്‍ക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രത്തിനൊപ്പമാണ് പ്രചാരണം. കര്‍ശന നിയന്ത്രണങ്ങള്‍ക്കിടെ ഹാഥ്റസില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ പ്രിയങ്കയും രാഹുലും സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഈ ചിത്രം വീണ്ടും വൈറലാവുന്നത്.  

ഫിറോസ് ഖാന്‍റെ പേരക്കുട്ടി, ക്രിസ്ത്യാനിയുടെ ഭാര്യ, ഹിന്ദു പേരുള്ള പ്രിയങ്ക ഇങ്ങനെ തന്നെ പെരുമാറും. അയോധ്യയ സന്ദര്‍ശന സമയത്ത് രുദ്രാക്ഷവും കേരളത്തിലെ സന്ദര്‍ശനത്തിനിടെ മാലയില്‍ കുരിശും അണിഞ്ഞ പ്രിയങ്കയുടെ ചിത്രവും ഇത്തരത്തില്‍ വീണ്ടും വ്യാപകമാവുന്നുണ്ട്. കള്ളങ്ങള്‍ പറയാന്‍ കോണ്‍ഗ്രസിനേ കഴിഞ്ഞേ ആരും ഉണ്ടാവൂ. റോള്‍ മാറുന്നതിനനുസരിച്ച് സംസാരവും മാറും എന്നാണ് ഇതേ ചിത്രത്തിനൊപ്പമുള്ള മറ്റൊരു കുറിപ്പ്. പ്രിയങ്കയുടെ ഹാഥ്റസ് സന്ദര്‍ശനത്തിന് പിന്നാലെയാണ് ഈ ചിത്രം വീണ്ടും വ്യാപകമാവുന്നത്. 

Latest Videos

undefined

2017 ഫെബ്രുവരി 17 ന് റായ് ബറേലിയിലെ കോണ്‍ഗ്രസ് റാലിയില് പങ്കെടുക്കുന്ന പ്രിയങ്കയുടെ മാലയില്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് കുരിശ് വച്ചിരിക്കുന്നതെന്നാണ് വസ്തുത. ഉത്തര്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി നടന്ന റാലിയിലെ ചിത്രമാണ് ഇത്. നേരത്തെയും ഈ പ്രചാരണം വ്യാപകമായ സമയത്ത് നിരവധി ഫാക്ട് ചെക്കുകള്‍ ഇത് സംബന്ധിച്ച് വന്നതുമാണ്. ഇതിനേക്കുറിച്ചുള്ള അന്ന് പ്രസിദ്ധീകരിച്ച വാര്‍ത്തകളിലും ഈ ചിത്രം കാണാനും സാധിക്കും.

ഹാഥ്റസ് സന്ദര്‍ശനത്തിന് പിന്നാലെ വ്യാപകമായി പ്രചരിക്കുന്ന കുരിശ് മാലയണിഞ്ഞ പ്രിയങ്ക ഗാന്ധിയുടെ ചിത്രം വ്യാജമാണ്. 

click me!