'2000 രൂപ നോട്ടുകളുടെ വിതരണം നിര്‍ത്തി, എടിഎമ്മില്‍ ലഭ്യമല്ല'; വാര്‍ത്ത സത്യമോ?

By Web Team  |  First Published Dec 4, 2020, 2:16 PM IST

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) 2000 നോട്ടിന്‍റെ അച്ചടി നിര്‍ത്തിയെന്നും എടിഎമ്മുകളില്‍ അവ ലഭ്യമല്ല എന്നുമാണ് ഇപ്പോഴത്തെ പ്രചാരണം


ദില്ലി: രാജ്യത്ത് 2000 രൂപ നോട്ടിന്‍റെ ക്ഷാമം നേരിടുകയാണ് എന്ന പ്രചാരണം വീണ്ടും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) 2000 നോട്ടിന്‍റെ അച്ചടി നിര്‍ത്തിയെന്നും എടിഎമ്മുകളില്‍ അവ ലഭ്യമല്ല എന്നുമാണ് ഇപ്പോഴത്തെ പ്രചാരണം. ഇതിന് പിന്നിലെ വസ്‌തുത പിഐബി ഫാക്ട് ചെക്ക് വിഭാഗം പുറത്തുവിട്ടു. 

പ്രചാരണം ഇങ്ങനെ

Latest Videos

undefined

'റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2000 നോട്ടിന്‍റെ വിതരണം നിര്‍ത്തിവച്ചിരിക്കുകയാണ്. 100, 200, 500 രൂപകളുടെ നോട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിയുന്നത്' എന്നാണ് ഹിന്ദിയിലുള്ള ഒരു പത്രവാര്‍ത്തയ്‌ക്കൊപ്പം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

വസ്‌തുത

എന്നാല്‍ ആര്‍ബിഐയെ ഉദ്ധരിച്ച് പിഐബി ഫാക്ട് ചെക്ക് പറയുന്ന വസ്‌തുത ഇങ്ങനെ. 'ഈ പ്രചാരണം വാസ്‌തവവിരുദ്ധമാണ്. 2000 രൂപ നോട്ടുകളുടെ വിതരണം ആര്‍ബിഐ നിര്‍ത്തിവച്ചിട്ടില്ല'. 

 

നിഗമനം

രാജ്യത്ത് 2000 രൂപ നോട്ടുകളുടെ വിതരണം നിര്‍ത്തിവച്ചിരിക്കുകയാണ് എന്ന വാര്‍ത്ത അവാസ്തവമാണ്. സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നിഷേധിച്ചിട്ടുണ്ട്. 2000 രൂപ നോട്ടിന്‍റെ അച്ചടി നിര്‍ത്തിയെന്ന പ്രചാരണം 2019ലും സജീവമായിരുന്നു. 


 

click me!