പാങ്ഗോംഗ് തടാകത്തിന്‍റെ വടക്ക് മേഖല ചൈന കയ്യേറിയെന്ന വാർത്ത; നിഷേധിച്ച് പിഐബി ഫാക്ട് ചെക്ക്

By Web Team  |  First Published Oct 30, 2020, 3:01 PM IST

മുന്‍ ബിജെപി എംപി തുപ്സറ്റാന്‍ ഛെവാംഗിന്‍റെ അവകാശവ വാദത്തെ അടിസ്ഥാനമാക്കിയുള്ള വാര്‍ത്ത വ്യാജമാണെന്നാണ് പിഐബിയുടെ വസ്തുതാ പരിശോധക വിഭാഗം വ്യക്തമാക്കുന്നത്. 


ചൈനീസ് ആര്‍മി പാങ്ഗോംഗ് തടാകത്തിന്‍റെ വടക്കന്‍ മേഖല കയ്യേറിയതായ ദി ഹിന്ദുവിനെ വാര്‍ത്ത നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. മുന്‍ ബിജെപി എംപി തുപ്സറ്റാന്‍ ഛെവാംഗിന്‍റെ അവകാശവ വാദത്തെ അടിസ്ഥാനമാക്കിയുള്ള വാര്‍ത്ത വ്യാജമാണെന്നാണ് പിഐബിയുടെ വസ്തുതാ പരിശോധക വിഭാഗം വ്യക്തമാക്കുന്നത്. 

ലഡാക്കിലെ ലൈന്‍ഓഫ് ആക്ച്വല്‍ കണ്‍ട്രോളിന് സമീപം താമസിക്കുന്ന തദ്ദേശീയരെ ഉദ്ധരിച്ചായിരുന്നു മുന്‍ എംപിയുടെ വാദം. ഈ മേഖലയില്‍ താമസിക്കുന്ന ഇന്ത്യന്‍ സൈനികര്‍ക്ക് ആവശ്യമായ സൌകര്യങ്ങളില്ലെന്നും തുപ്സറ്റാന്‍ ഛെവാംഗ് ആരോപിച്ചിരുന്നു. അഞ്ച് മാസത്തോളമായി ചൈനയുമായി നിരന്തര സംഘര്‍ഷത്തില്‍ വരുന്നതാണ് ഈ മേഖല. അതിര്‍ത്തിയിലെ സാഹചര്യം മോശമാണെന്നും ചൈനീസ് പട്ടാളം അതിക്രമിച്ച് കയറുക മാത്രമല്ല പാങ്ഗോംഗ് തടാകത്തിന്‍റെ പ്രധാന മേഖലകള്‍ ഇവരുടെ പക്കലാണെന്നുമായിരുന്നു വാര്‍ത്തയിലെ വാദം

Latest Videos

undefined

 

എന്നാല്‍ ഈ പ്രചാരണം വ്യാജമാണെന്ന് പിഐബി വിശദമാക്കുന്നു. ദി ഹിന്ദുവിന്‍റെ വാര്‍ത്ത കരസേന വക്താക്കള്‍ തള്ളിയതായും പിഐബി ഫാക്ട് ചെക്ക് വിശദമാക്കുന്നു. 
 

click me!