ട്രെയിനിൽ അദാനി വിൽമാർ ലിമിറ്റഡിന്റെ ലോഗോ ഉള്ള വീഡിയോയാണ് പ്രിയങ്ക ഗാന്ധി വദ്ര പങ്കുവച്ചത്...
ദില്ലി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര ഫേസ്‌ബുക്കില്‍ പങ്കുവച്ച വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് കേന്ദ്രം. അദാനി ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനത്തിന്‍റെ ലോഗോ ട്രെയിനിൽ റെയിൽവെ പതിപ്പിച്ചുവെന്ന് വ്യക്തമാക്കുന്ന 45 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് തെറ്റിദ്ധരിപ്പിക്കുന്നതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കിയത്. ട്വിറ്ററിലൂടെയാണ് ഫാക്ട് ചെക്ക് അലർട്ട് പിഐബി നൽകിയത്.
വീഡിയോയിൽ പറയുന്നത്
undefined
ട്രെയിനിൽ അദാനി വിൽമാർ ലിമിറ്റഡിന്റെ ലോഗോ ഉള്ള വീഡിയോയാണ് പ്രിയങ്ക ഗാന്ധി വദ്ര പങ്കുവച്ചത്. 'കോടിക്കണക്കിന് പേരുടെ കഠിനപ്രയത്നമാണ് ഇന്ത്യൻ റെയിൽവെ. എന്നാൽ ബിജെപി ശതകോടീശ്വരനായ സുഹൃത്ത് അദാനിയുടെ ലോഗോ ആണ് ഉപയോഗിക്കുന്നത്. വരും ദിവസങ്ങളിൽ ഇന്ത്യൻ റെയിൽവെ മോദിജിയുടെ സുഹൃത്തുക്കളുടെ കൈകളിലെത്തും' എന്നാണ് വീഡിയോ പങ്കുവച്ച് പ്രിയങ്ക ഗാന്ധി ഫേസ്‌ബുക്കില്‍ കുറിച്ചത്.
വസ്തുത
എന്നാൽ അദാനിയുടെ കമ്പനിയുടെ ലോഗോ വെറും പരസ്യം മാത്രമാണ് എന്നാണ് പിഐബി വ്യക്തമാക്കിയത്. റെയിൽവെയുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പരസ്യം പതിപ്പിച്ചിരിക്കുന്നത് എന്നും വിശദീകരിക്കുന്നു.
दावा: पर एक वीडियो के साथ यह दावा किया जा रहा है कि सरकार ने भारतीय रेल पर एक निजी कंपनी का ठप्पा लगवा दिया है। : यह दावा भ्रामक है। यह केवल एक वाणिज्यिक विज्ञापन है जिसका उद्देश्य केवल 'गैर किराया राजस्व' को बेहतर बनाना है। pic.twitter.com/vSmK8Xgdis
— PIB Fact Check (@PIBFactCheck)
നിഗമനം
പ്രിയങ്ക ഗാന്ധി ഫേസ്‌ബുക്കില്‍ പങ്കുവച്ച വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്, വീഡിയോയിൽ പറയുന്ന ലോഗോ ട്രെയിനില്‍ പതിപ്പിച്ചിരിക്കുന്നത് പരസ്യമെന്ന നിലയിലാണ് എന്ന് പിഐബിയുടെ ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കുന്നു.