പ്രധാനമന്ത്രി നാരീശക്തി യോജന എന്നപേരിലാണ് പണം നല്‍കുന്നതെന്നും പുതിയ ബിസിനസുകളോ സംരംഭങ്ങളോ ആരംഭിക്കാനാണ് പണം നല്‍കുന്നതെന്നുമാണ് പ്രചാരണം
രാജ്യത്തെ ബാങ്ക് അക്കൌണ്ടുള്ള വനിതകള്‍ക്കും പ്രധാനമന്ത്രി 2.2 ലക്ഷം രൂപ നല്‍കുന്നുവെന്ന നിലയില്‍ വ്യാപകമായ പ്രചാരണത്തിലെ വസ്തുതയെന്താണ്. ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്‍റെ ഭാഗമായാണ് പണം നല്‍കുന്നതെന്നായിരുന്നു പ്രചാരണം.
ഒരു യുട്യൂബ് ചാനലിലൂടെയായിരുന്നു പ്രചാരണം തുടങ്ങിയത്. വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി നിരവധി പദ്ധതികളാണ് ബിജെപി സര്‍ക്കാന്‍ മുന്നോട്ട് വയ്ക്കുന്നതെന്ന് വീഡിയോ അവകാശപ്പെടുന്നു. രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ ലഭിക്കാന്‍ അപേക്ഷ പൂരിപ്പിക്കേണ്ടത് എങ്ങനെയാണ്, ഒരാള്‍ക്ക് ഒരു തവണ മാത്രമാണ് അപേക്ഷ നല്‍കാനാവുക, ചെറിയ തെറ്റുകള്‍ സംഭവിച്ചാല്‍ പോലും അപേക്ഷ നിരാകരിക്കും അതിനാല്‍ അപേക്ഷ ഫോം ഏറെ ശ്രദ്ധയോടെ വേണം പൂരിപ്പിക്കാന്‍, പ്രധാനമന്ത്രി നാരീശക്തി യോജന എന്നപേരിലാണ് പണം നല്‍കുന്നതെന്നും പുതിയ ബിസിനസുകളോ സംരംഭങ്ങളോ ആരംഭിക്കാനാണ് പണം നല്‍കുന്നതെന്നും വീഡിയോ അവകാശപ്പെടുന്നു.
എന്നാല്‍ ഈ പ്രചാരണം അടിസ്ഥാന രഹിതമാണെന്നാണ് പിഐബിയുടെ വസ്തുതാ പരിശോധക വിഭാഗം വ്യക്തമാക്കുന്നത്. ബാങ്ക് അക്കൌണ്ടുള്ള എല്ലാ വനിതകള്‍ക്കും ഇത്തരത്തില്‍ പണം നല്‍കുന്നതായുള്ള പദ്ധതി കേന്ദ്ര സര്‍ക്കാരിനില്ലെന്നും പിഐബി വിശദമാക്കുന്നു. ബാങ്ക് അക്കൌണ്ടുള്ള എല്ലാ വനിതകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ രണ്ടുലക്ഷത്തി ഇരുപതിനായിരം രൂപ നല്‍കുന്നുവെന്ന പ്രചാരണം വ്യാജമാണ്.