പാഞ്ഞുകയറിയ ട്രക്കിന്‍റെ തലയരിഞ്ഞ് ഹെലികോപ്റ്റര്‍; ഞെട്ടിക്കുന്ന അപകട ദൃശ്യം പഞ്ചാബില്‍ നിന്നോ?

By Web Team  |  First Published Jul 25, 2020, 5:42 PM IST

അത്യപൂര്‍വമായ ഈ അപകടം നടന്നത് ഇന്ത്യയില്‍ ആണെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം. എന്താണ് വസ്‌തുത?


ദില്ലി: അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ ദൃശ്യമാണ് ഹെലികോപ്റ്ററും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടം. റോഡില്‍ നിന്ന് പറക്കാനായി തയ്യാറെടുത്തുകൊണ്ടിരുന്ന ഹെലികോപ്റ്ററിന്‍റെ റോട്ടർ ബ്ലേഡുകൾ(Rotor Blades) തകര്‍ത്ത് ട്രക്ക് പാഞ്ഞുകയറുകയായിരുന്നു. അത്യപൂര്‍വമായ ഈ അപകടം നടന്നത് പഞ്ചാബില്‍ ആണെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം. എന്താണ് വസ്‌തുത?.

പ്രചാരണം ഇങ്ങനെ

Latest Videos

undefined

അമൃത്‌സറിലെ രത്തന്‍ സിംഗ് ചൗക്കിലാണ് ഈ അപകടമുണ്ടായത് എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം. ഇന്ത്യയില്‍‍ മാത്രമേ ഇത്തരം അപകടങ്ങള്‍ കാണാനാകൂ എന്ന് പറയുന്നു ചിലര്‍. ട്വിറ്ററിലും ഫേസ്‌ബുക്കിലും യൂട്യൂബിലും ഈ ദൃശ്യങ്ങള്‍ വൈറലായതായി കാണാം.

വസ്‌തുത

ഇന്ത്യയില്‍ നിന്നുള്ളതല്ല ഈ ദൃശ്യം എന്നതാണ് വസ്‌തുത. ബ്രസീലിലെ റിയോ ബ്രാങ്കോയില്‍(RIO BRANCO) നടന്ന സംഭവമാണ് പഞ്ചാബിലേത് എന്ന തലക്കെട്ടുകളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

വസ്‌തുത പരിശോധന രീതി

ഈ അപകടത്തെ കുറിച്ച് വിദേശമാധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത് ഇങ്ങനെയാണ്. റിയോ ബ്രാങ്കോയില്‍ റോഡില്‍ വെച്ച് ടേക്ക് ഓഫിനായി തയ്യാറെടുത്തുകൊണ്ടിരുന്ന പൊലീസ് ഹെലികോപ്റ്ററിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ഹെലികോപ്റ്ററിനും ട്രക്കിനും കാര്യമായ കേടുപാട് സംഭവിക്കുകയും ചെയ്‌തു. ഹെലികോപ്റ്ററിന്‍റെ റോട്ടർ ബ്ലേഡുകൾ പൂര്‍ണമായും തകര്‍ന്നപ്പോള്‍ ട്രക്കിന്‍റെ മുകള്‍ഭാഗം ചിന്നഭിന്നമായി. ഈ വര്‍ഷാദ്യം ജനുവരിയിലായിരുന്നു ഈ അപകടം. 

 

മാത്രമല്ല,  എന്ന ലൊക്കേഷന്‍ ടാഗ് ചേര്‍ത്ത് യൂട്യൂബില്‍ RC Channel അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഈ വീഡിയോ. 

നിഗമനം

ബ്രസീലിലെ റിയോ ബ്രാങ്കോയില്‍ നടന്ന ഹെലികോപ്റ്റര്‍-ട്രക്ക് അപകടമാണ് പഞ്ചാബിലെ അമൃത്‌സറിലേത് എന്ന തലക്കെട്ടുകളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

കൊവിഡ് രോഗിയെ രക്ഷിക്കാന്‍ പിപിഇ കിറ്റ് ഊരിമാറ്റി സിപിആര്‍ നല്‍കി ഡോക്‌ടര്‍; പ്രചാരണത്തില്‍ നുണയും

സാമൂഹിക അകലം പേരിന് പോലുമില്ല; തിങ്ങിനിറഞ്ഞ ആശുപത്രി ദൃശ്യം എവിടെ നിന്ന്?

അസം പ്രളയത്തിലെ 'ബാഹുബലി' അല്ല; പുള്ളിമാൻ കുഞ്ഞിനെ ഒറ്റക്കൈയിൽ രക്ഷിച്ച ബാലന്‍റെ കഥ മറ്റൊന്ന്

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​

click me!