കണ്ണഞ്ചിപ്പിക്കും കാഴ്‌ചകള്‍, അയോധ്യ രാമക്ഷേത്രത്തിന്‍റെ ഉള്ളിലെ ദൃശ്യങ്ങള്‍ ലീക്കായി? Fact Check

By Web Team  |  First Published Sep 17, 2023, 2:28 PM IST

വളരെ മനോഹരമായ അകത്തളം ഈ വീഡിയോയില്‍ ദൃശ്യമാണ് എന്നതുകൊണ്ട് തന്നെ ഈ വീഡിയോ ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചു


അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായി വരികയാണ്. ഇതിനിടെ രാമക്ഷേത്രത്തിന്‍റെ ഉള്ളിലെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങള്‍ എന്ന പേരിലൊരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വീഡിയോ രാമക്ഷേത്രത്തിന്‍റേത് അല്ല എന്നതാണ് യാഥാര്‍ഥ്യം. 

പ്രചാരണം

Latest Videos

undefined

'അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്‍റെ ഉള്ളിലെ കാഴ്‌ചയാണിത്. അവസാന മിനുക്കുപണികള്‍ പുരോഗമിക്കുന്നു'... എന്ന കുറിപ്പോടെയാണ് ഒരാള്‍ വീഡിയോ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. 44 സെക്കന്‍ഡാണ് വീഡിയോയുടെ ദൈര്‍ഘ്യം. വളരെ മനോഹരമായ അകത്തളം ഈ വീഡിയോയില്‍ ദൃശ്യമാണ് എന്നതുകൊണ്ട് തന്നെ ഈ വീഡിയോ ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചു. നിര്‍മാണം പൂര്‍ത്തിയായി വരുന്ന അയോധ്യ ക്ഷേത്രത്തിന്‍റെ അകത്തളം തന്നെയോ ഇത്. വിശദമായി പരിശോധിക്കാം.

എഫ്‌ബി വീഡിയോയുടെ സ്ക്രീന്‍ഷോട്ട്

വസ്‌തുത

ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയില്‍ 'നാഗ്‌പൂര്‍ എക്‌സ്‌പീരിയന്‍സ്' എന്ന വാട്ടര്‍മാര്‍ക്ക് ഒറ്റ നോട്ടത്തില്‍ തന്നെ ദൃശ്യമാണ്. അതിനാല്‍ നാഗ്‌പൂര്‍ എക്‌സ്‌പീരിയന്‍സ് എന്ന് യൂട്യൂബില്‍ സെര്‍ച്ച് ചെയ്‌തപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി. പ്രചരിക്കുന്ന വീഡിയോയുടെ ഒറിജിനല്‍ നാഗ്‌പൂര്‍ എക്‌സ്‌പീരിയന്‍സ് എന്ന യൂട്യൂബ് അക്കൗണ്ടില്‍ റീല്‍സായി അപ്‌ലോഡ് ചെയ്‌തിരിക്കുന്നത് കണ്ടെത്താനായി. 2023 ജൂലൈ 8നാണ് ഈ റീല്‍സ് അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്.

യൂട്യൂബില്‍ കണ്ടെത്തിയ വീഡിയോയുടെ സ്ക്രീന്‍ഷോട്ട്

അതേസമയം വീഡിയോയില്‍ കാണുന്നതുപോലെ അയോധ്യ ക്ഷേത്രം തുറന്നുകൊടുക്കാന്‍ തയ്യാറായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ അവസാനത്തോടെ ആദ്യ ഘട്ടത്തിന്‍റെ പണി പൂര്‍ത്തിയായി ജനുവരി ആദ്യം ക്ഷേത്രം തുറന്നുകൊടുക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഗൂഗിളില്‍ വിശദമായി കീവേഡ് സെര്‍ച്ച് ചെയ്‌തപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. കൊരഡിയിലുള്ള രാമായണ കള്‍ച്ചറല്‍ സെന്‍ററില്‍ നിന്നുള്ള ദൃശ്യമാണ് പ്രചരിക്കുന്നത് എന്ന് വ്യക്തമായി. പണി പുരോഗമിച്ച് കൊണ്ടിരിക്കുന്ന അയോധ്യ രാമക്ഷേത്രത്തിന്‍റെ അകത്തെ ദൃശ്യങ്ങള്‍ എന്ന പ്രചാരണം തെറ്റാണ് എന്ന് ഇതില്‍ നിന്ന് ഉറപ്പിക്കാം. 

Read more: നടുക്കും കാഴ്ച, വീടിന് മുകളില്‍ കുടുങ്ങിയവരെ രക്ഷിച്ച് ബുള്‍ഡോസര്‍ കൈകള്‍; വീഡിയോ ലിബിയയിലോ? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!