ഇന്ത്യയ്ക്കെതിരെ ചൈന മൈക്രോവേവ് ആയുധം പ്രയോഗിച്ചിട്ടില്ല; വാര്‍ത്തകള്‍ വ്യാജം

By Web Team  |  First Published Nov 18, 2020, 11:55 AM IST

ബിജയിംഗിലെ ഒരു പ്രഫസറുടെ അഭിപ്രായത്തില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത ബ്രിട്ടീഷ് പത്രം എഴുതിയത്. 


ദില്ലി: ചൈന ഇന്ത്യയ്ക്കെതിരെ മൈക്രോവേവ് ആയുധങ്ങള്‍ ഉപയോഗിച്ചു എന്ന തരത്തില്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപക പ്രചാരണം ഉണ്ടായിരുന്നു. ലഡാക്കിലെ അതിര്‍ത്തി തര്‍ക്കത്തിനിടെയാണ് സംഭവം എന്നായിരുന്നു പ്രചരണം. ഇതിന് അടിസ്ഥാനമായി ഉന്നയിച്ചത് ബ്രിട്ടീഷ് പത്രമായ ദ ടൈംസിന്‍റെ റിപ്പോര്‍ട്ടാണ്. 

ബിജയിംഗിലെ ഒരു പ്രഫസറുടെ അഭിപ്രായത്തില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത ബ്രിട്ടീഷ് പത്രം എഴുതിയത്. ചില ചൈനീസ് അധികാര കേന്ദ്രങ്ങളുമായി ബന്ധമുള്ള പ്രഫസര്‍. ജിന്‍ കാന്‍ റോങ്ങ് ആണ് തന്‍റെ പ്രഭാഷണത്തിനിടെ രണ്ട് ചൈനീസ് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ സൈനികര്‍ക്ക് മുകളില്‍ മൈക്രോവേഗ് ആയുധങ്ങള്‍ വച്ച് ആക്രമണം നടത്തിയെന്ന് പറഞ്ഞത്. ഇതാണ് ബ്രിട്ടീഷ് മാധ്യമം ഉദ്ധരിച്ചത്. എന്നാല്‍ പ്രഫസറുടെ വാദം അല്ലാതെ ചൈന മൈക്രോവേവ് ആയുധം ഉപയോഗിച്ചുവെന്നതിന് ദൃഢമായ തെളിവൊന്നും നല്‍കാന്‍ ദ ടൈംസിന്‍റെ റിപ്പോര്‍ട്ടിന് സാധിച്ചില്ല.

Latest Videos

undefined

എന്നാല്‍ കേന്ദ്രസര്‍ക്കാറിന്‍റെ ഔദ്യോഗിക ഫാക്ട് ചെക്ക് ഹാന്‍റിലായ പിഐബി ഫാക്ട് ചെക്ക് ഈ വാര്‍ത്ത നിഷേധിച്ച് ട്വീറ്റ് ചെയ്തു. ഇത് പ്രകാരം വാര്‍ത്തയില്‍ പറയുന്ന രീതിയില്‍ ഒരു ആക്രമണവും ലഡാക്കില്‍ നടന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നു. നേരത്തെ ദ ടൈംസിനെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര പോര്‍ട്ടലുകളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു. ഇതെല്ലാം വസ്തുത വിരുദ്ധമാണ് എന്നാണ് പിഎന്‍ബി ഫാക്ട് ചെക്ക് പറയുന്നത്. 

click me!