കൊറോണയെ ചെറുക്കാന്‍ വെളുത്തുള്ളി വെന്ത വെള്ളം! വാസ്തവമെന്ത്?

By Web Team  |  First Published Feb 1, 2020, 11:10 PM IST

എട്ട് വെളുത്തുള്ളിയും ഏഴു കപ്പ് വെള്ളവും തിളപ്പിച്ച് കുടിക്കുക. ഒരു ദിവസം കൊണ്ട് കൊറോണ വൈറസ് ബാധ വിട്ടുമാറും എന്നാണ് വ്യാപകമായ പ്രചരിക്കുന്ന സന്ദേശം 


കൊറോണ വൈറസിനെ തടയാന്‍ വെളുത്തുള്ളി വേവിച്ച വെള്ളം കൊണ്ട് സാധിക്കുമോ? കൊറോണ വൈറസ് കേരളത്തില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും വ്യാപകമാവുന്ന സന്ദേശങ്ങളില്‍ ഒന്നാണിത്. ഒരു ബൗള്‍ വെളുത്തുള്ളി വേവിച്ച വെള്ളം കൊണ്ട് കൊറോണ വൈറസ് ബാധ ചെറുക്കാം. ചൈനയിലെ ഡോക്ടര്‍മാരുടേതാണ് നിര്‍ദേശം. നിരവധി രോഗികളില്‍ ഉപയോഗിച്ച് ഫലം കണ്ടതാണ്. എട്ട് വെളുത്തുള്ളിയും ഏഴു കപ്പ് വെള്ളവും തിളപ്പിച്ച് കുടിക്കുക. ഒരു ദിവസം കൊണ്ട് കൊറോണ വൈറസ് ബാധ വിട്ടുമാറും എന്നാണ് വ്യാപകമായ പ്രചരിക്കുന്ന സന്ദേശം വിശദമാക്കുന്നത്. 

Latest Videos

undefined

എന്നാല്‍ വെളുത്തുള്ളി വെന്ത വെള്ളത്തിന് ഏതെങ്കിലും തരത്തില്‍ മാരകമായ കൊറോണ വൈറസ് ബാധയെ ചെറുക്കാന്‍ സാധിക്കില്ലെന്നാണ് ബം ലൈവ് നടത്തിയ ഫാക്ട് ചെക്കില്‍ കണ്ടെത്തിയത്. ഒരുവിധ ശാസ്ത്രീയ അടിത്തറയും ഇല്ലാത്തതാണ് അവകാശവാദമെന്നും ബൂം ലൈവ് കണ്ടെത്തി. ജലദോഷം ചെറുക്കാന്‍ വെളുത്തുള്ളിക്കുള്ള കഴിവിനെയാണ് കൊറോണ വൈറസിനെ ചെറുക്കാന്‍ എന്ന പേരില്‍ ഉപയോഗിക്കപ്പെടുന്നത്. സാധാരണ ജലദോഷത്തില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് കൊറോണ വൈറസ് എന്ന് ഇതിനോടകം ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കിയിട്ടുണ്ട്. 

2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇതിനോടകം 259 പേരുടെ ജീവന്‍ അപഹരിച്ചിട്ടുണ്ട്. 11300ല്‍ അധികം ആളുകളാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് വരയെത്തിയ കൊറോണ വൈറസിനെ ചെറുക്കാന്‍ എട്ട് വെളുത്തുള്ളി വെന്ത വെള്ളത്തിന് കഴിയില്ലെന്ന് ബൂം ലൈവ് വ്യക്തമാക്കുന്നു. 

click me!