മോഹന്‍ലാല്‍ പ്രഖ്യാപിച്ച ബിഗ് ബോസ് സീസണ്‍ 2 എപ്പോള്‍?

By Web TeamFirst Published Oct 1, 2018, 11:05 AM IST
Highlights

എപ്പോഴാവും ഈ സീസണ്‍ 2 മിനിസ്‌ക്രീനില്‍ കാണാനാവുക? അതിനുള്ള മറുപടി ഏഷ്യാനെറ്റ് ബിസിനസ് ഹെഡും സീനിയര്‍ വൈസ് പ്രസിഡന്റുമായ രഘു രാമചന്ദ്രന്‍ ഫൈനലിന് തലേദിവസം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
 

ലോകമെമ്പാടുമുള്ള ബിഗ് ബോസ് മലയാളം പ്രേക്ഷകരുടെ കൗതുകകരമായ ഒരു ആകാംക്ഷയ്ക്കാണ് മോഹന്‍ലാല്‍ ഗ്രാന്റ് ഫിനാലെ വേദിയില്‍ ഏറ്റവുമവസാനം മറുപടി നല്‍കിയത്. ബിഗ് ബോസ് സീസണ്‍-2 ഉണ്ടാവുമോ എന്ന ഭൂരിഭാഗം പ്രേക്ഷകരുടെയും മനസ്സിലുള്ള ചോദ്യത്തിനാണ് മോഹന്‍ലാല്‍ സാഹിത്യഭാഷയില്‍ മറുപടി നല്‍കിയത്. സീസണ്‍ 2 ഉണ്ടാവുമെന്ന വിവരം മോഹന്‍ലാല്‍ ബിഗ് ബോസ് പ്രേക്ഷകരുമായി പങ്കുവച്ചത് ഇങ്ങനെ..

'കാലം ഇനിയും ഉരുളും. വിഷു വരും, വര്‍ഷം വരും. ഒന്നിന്റെ അവസാനമാണ് ഇനിയൊന്നിന്റെ തുടക്കം. വീണ്ടും കാണാം. ബിഗ് ബോസ് മലയാളം സീസണ്‍ 2ല്‍..'

Latest Videos

എന്നാല്‍ എപ്പോഴാവും ഈ സീസണ്‍ 2 മിനിസ്‌ക്രീനില്‍ കാണാനാവുക? അതിനുള്ള മറുപടി ഏഷ്യാനെറ്റ് ബിസിനസ് ഹെഡും സീനിയര്‍ വൈസ് പ്രസിഡന്റുമായ രഘു രാമചന്ദ്രന്‍ ഫൈനലിന് തലേദിവസം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ബിഗ് ബോസ് സീസണ്‍-2നെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നത് ഇങ്ങനെ..

'സീസണ്‍ 2 ഉണ്ടാവുമോ എന്ന് ഒരുപാടുപേര്‍ ചോദിക്കുന്നുണ്ട്. സീസണ്‍ 2 തീര്‍ച്ഛയായും ഉണ്ടാവും. 2019ല്‍ മിനിസ്‌ക്രീനിലെത്തും. ദിവസം കൃത്യമായി തീരുമാനിച്ചിട്ടില്ല. എന്നാലും 2019 ആദ്യ പകുതിയുടെ അവസാനത്തോടെ ഉണ്ടാവും..'

click me!