ഷോ ആരംഭിച്ചത് മുതൽ തുടർച്ചയായി വാർത്തകളിൽ ഇടം നേടിയ സന മക്ബുൾ എന്നാല്‍ വിജയിയാകും എന്ന് പ്രവചനങ്ങള്‍ കുറവായിരുന്നു.
മുംബൈ: വിവാദമായ റിയാലിറ്റി ഷോയായ 'ബിഗ് ബോസ് ഒടിടി 3' ഒടുവിൽ സമാപിച്ചു. ആഗസ്റ്റ് 2 വെള്ളിയാഴ്ചയാണ് സീസണിന്‍റെ ഗ്രാൻഡ് ഫിനാലെ നടന്നത്. 'ബിഗ് ബോസ് ഒടിടി 3' വിജയിയായി അഭിനേത്രിയും മോഡലുമായ സന മക്ബുൾ തെരഞ്ഞെടുക്കപ്പെട്ടു. റാപ്പറും സനയുടെ ബിഗ് ബോസ് വീട്ടിലെ അടുത്ത സുഹൃത്തുമായ നെയ്‌സിയെ പരാജയപ്പെടുത്തിയാണ് ട്രോഫിയും 25 ലക്ഷം രൂപയും സന സ്വന്തമാക്കിയത്.
ഷോ ആരംഭിച്ചത് മുതൽ തുടർച്ചയായി വാർത്തകളിൽ ഇടം നേടിയ സന മക്ബുൾ എന്നാല്‍ വിജയിയാകും എന്ന് പ്രവചനങ്ങള്‍ കുറവായിരുന്നു. വീട്ടിലെ അടുത്ത സുഹൃത്തായ നെയ്‌സിയാണ് സനയോടൊപ്പം ടോപ്പ് 2വില്‍ എത്തിയത്. ഇവരില്‍ നിന്നും പ്രേക്ഷക വോട്ട് അടിസ്ഥാനമാക്കി വിജയിയെ അവതാരകന്‍ അനില്‍ കപൂര്‍ തെരഞ്ഞെടുക്കുകയായിരുന്നു.
undefined
റാപ്പർ നെയ്‌സിയുമായുള്ള ആഴത്തിലുള്ള സൗഹൃദവും, നടൻ രൺവീർ ഷോറിയുമായുള്ള രസകരമായ വാക്ക് പോരുകളും, യൂട്യൂബർ ശിവാനി കുമാരിയുമായുള്ള സങ്കീർണ്ണമായ ബന്ധവും എല്ലാമായി ബിഗ് ബോസ് ഹൗസിലെ സനയുടെ യാത്ര അവിസ്മരണീയമായിരുന്നു.
'കിത്‌നി മൊഹബത്ത് ഹേ 2', 'ഈസ് പ്യാർ കോ ക്യാ നാം ദൂൺ?', 'അർജുൻ' തുടങ്ങിയ ടിവി സീരിയലുകളിലൂടെയാണ് സന പ്രധാനമായും അറിയപ്പെടുന്നത്. 2014-ൽ 'ദിക്കുലു ചൂഡകു രാമയ്യ' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അവർ സിനിമാ ജീവിതം ആരംഭിച്ചത്. 'ഖത്രോൺ കെ ഖിലാഡി 11'ലെ മത്സരാർത്ഥിയായിരുന്നു ഇവര്‍.
സന മക്ബൂല്‍,നെയ്‌സി, നടന്‍ രണ്‍വീര്‍ ഷോറി, സായി കേതന്‍ റാവു എന്നിവരാണ് ഫൈനലില്‍ ഉണ്ടായിരുന്നത്. ഇതില്‍ നിന്ന് സായി ആദ്യവും പിന്നാലെ രണ്‍വീര്‍ ഷോറിയും പുറത്തായി. വിജയിയാകുവാന്‍ ഏറ്റവും സാധ്യത കല്‍പ്പിച്ച താരമായിരുന്നു രണ്‍വീര്‍ ഷോറി. എന്നാല്‍ ഇദ്ദേഹത്തിന്‍റെ പുറത്താകല്‍ അവതാരകന്‍ അനില്‍ കപൂറിനെ അടക്കം ഞെട്ടിച്ചിട്ടുണ്ട്.
'ജയ അമിതാഭ് ബച്ചൻ' എന്ന് സ്വയം വിളിച്ച് ജയ ബച്ചന്‍: ചിരിച്ച് മറിഞ്ഞ് രാജ്യസഭ