മൂന്നാമത്തെ ആളെയും പുറത്തേക്ക് വിളിച്ച് ബിഗ് ബോസ്; വിജയി ഇനി രണ്ടുപേരില്‍ നിന്ന്

By Web TeamFirst Published Sep 30, 2018, 10:09 PM IST
Highlights

മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുണ്ട് ഗ്രാന്റ് ഫിനാലെയ്ക്ക്. അതേസമയം വോട്ടിംഗ് ഇന്നലെ രാത്രി 12ന് അവസാനിച്ചിരുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിന്റെ ഗ്രാന്റ് ഫിനാലെ അവസാനിക്കാന്‍ ഏതാനും മിനിറ്റുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ മൂന്നാമത്തെ പുറത്താക്കല്‍. ഫൈനലില്‍ അവശേഷിച്ച അഞ്ച് ഫൈനലിസ്റ്റുകളില്‍ അരിസ്റ്റോ സുരേഷിനും ശ്രീനിഷിനും പിന്നാലെ ഷിയാസ് കരിം ആണ് പുറത്തായത്. ആക്ടിവിറ്റി ഏരിയയിലേക്ക് വിളിപ്പിച്ച ഷിയാസ് കരിമിനോട് പുറത്തായ വിവരം ബിഗ് ബോസ് അറിയിക്കുകയായിരുന്നു.

ഫൈനലിസ്റ്റുകളില്‍ അവശേഷിക്കുന്ന പേളി മാണി, സാബുമോന്‍ എന്നിവരില്‍ നിന്ന് ആരാണ് യഥാര്‍ഥ വിജയി എന്നറിയാന്‍ ഏതാനും മിനിറ്റുകള്‍ കൂടി കാത്തിരിക്കണം.

Latest Videos

അതേസമയം വര്‍ണാഭമായ പരിപാടികളോടെ ഗ്രാന്റ് ഫിനാലെ പുരോഗമിക്കുകയാണ്. ഇപ്പോള്‍ അവശേഷിക്കുന്ന രണ്ട് ഫൈനലിസ്റ്റുകള്‍ക്കൊപ്പം ഇതുവരെ പുറത്താക്കപ്പെട്ട 11 മത്സരാര്‍ഥികളും ഫിനാലെയ്ക്ക് എത്തിയിട്ടുണ്ട്. ശ്വേത മേനോന്‍, ശ്രീലക്ഷ്മി എന്നിവര്‍ ഒഴികെയുള്ള എല്ലാവരും അവിടെയുണ്ട്. സംഗീത, നൃത്തപരിപാടികള്‍ എല്ലാമുള്ള വലിയ ഷോ ആയാണ് ഫിനാലെ പുരോഗമിക്കുന്നത്.  മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുണ്ട് ഗ്രാന്റ് ഫിനാലെയ്ക്ക്. അതേസമയം വോട്ടിംഗ് ഇന്നലെ രാത്രി 12ന് അവസാനിച്ചിരുന്നു.

click me!