അവസാനഘട്ടത്തില്‍ സാബുവിന് മുന്നറിയിപ്പുമായി രഞ്ജിനി ഹരിദാസ്!

By Web TeamFirst Published Sep 30, 2018, 10:09 PM IST
Highlights

നൂറു ദിവസം ഒരു വീട്ടില്‍ ഒരുമിച്ച് കഴിയുക. അതും വ്യത്യസ്‍ത അഭിരുചികളും ചിലപ്പോള്‍ പരിചയമില്ലാത്തവരും ആയവര്‍. അപ്പോള്‍ തര്‍ക്കങ്ങളും അടിപിടികളുമൊക്കെ സ്വാഭാവികം. എന്നാലോ ബിഗ് ബോസ് മുന്നേറിയപ്പോള്‍ ചിലര്‍ അടുത്ത സുഹൃത്തുക്കളുമായി. അങ്ങനെ ഒരു കഥയാണ് രഞ്ജിനിക്കും സാബുവിനും പറയാനുള്ളത്.
 
പുറത്തെ ചില വിഷയങ്ങള്‍ കാരണം സാബുവും രഞ്ജിനിയും കടുത്ത ശത്രുക്കളായിരുന്നു. ബിഗ് ബോസില്‍ സാബു വന്നയുടനെ അക്കാര്യം രഞ്ജിനി തുറന്നുപറയുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളാകുന്ന കാഴ്‍ചയാണ് പിന്നീട് കണ്ടത്. ബിഗ് ബോസ്സില്‍ തനിക്ക് കിട്ടിയ ഏറ്റവും നല്ല കാര്യം സാബുവിനെ മനസ്സിലാക്കാന്‍ കഴിഞ്ഞതും നല്ല സുഹൃത്തിനെ കിട്ടിയതുമാണെന്ന് രഞ്ജിനി വ്യക്തമാക്കുകയും ചെയ്‍തു. ബിഗ് ബോസ്സിന്റെ ഗ്രാന്‍ഡ് ഫിനലയ്‍ക്ക് സാക്ഷ്യം വഹിക്കാന്‍ എത്തിയപ്പോഴും രഞ്ജിനി അക്കാര്യം തന്നെയാണ് പറഞ്ഞത്.

Latest Videos

ബിഗ് ബോസ്സിലെ അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു രഞ്ജിനി മനസ്സു തുറന്നത്. ബിഗ് ബോസില്‍ വരുന്നതിനു മുമ്പ് തനിക്ക് സാബുവിനെ കണ്ടുകൂടായിരുന്നു. എന്നാല്‍ ബിഗ് ബോസ്സില്‍ വന്നപ്പോഴാണ് സാബുവിനെ മനസ്സിലായത്. അല്ലെങ്കിലും മനുഷ്യര്‍ എല്ലാവരും അങ്ങനെയാണ്. ജീവിതകാലം മുഴുവന്‍ കൊണ്ടുപോകാവുന്ന ഒരു സുഹൃത്താണ് സാബു- രഞ്ജിനി പറഞ്ഞു. മോഹന്‍ലാല്‍ അത് ചിരിയോടെ കേട്ടപ്പോള്‍ രഞ്ജിനി വേറൊരു കാര്യം കൂട്ടിച്ചേര്‍ക്കുകയും ചെയ്‍‍തു. ബിഗ് ബോസ്സിലെ സാബു ആണെങ്കില്‍ മാത്രം. പുറത്ത് തരികിട സാബുവാണെങ്കില്‍ കാര്യം മാറും താനും അങ്ങനെ തന്നെയായിരിക്കുമെന്നുമായിരുന്നു രഞ്ജിനിയുടെ മുന്നറിയിപ്പ്.

click me!