വീണ ബിഗ്ബോസിൽ ആ തുറന്നുപറച്ചിൽ നടത്തേണ്ടിയിരുന്നില്ല,അത് കുടുംബത്തില്‍ പ്രശ്നമായെന്ന് ആലപ്പി അഷ്റഫ്

ബിഗ് ബോസിൽ പങ്കെടുത്ത ശേഷം വീണ നായർ, മഞ്ജു പത്രോസ് തുടങ്ങിയവരുടെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് സംസാരിക്കുന്നു.

Alappy Ashraf commented on the personal life of Veena Nair and Manju Pathrose after bigg boss show

കൊച്ചി: മലയാളം ടെലിവിഷൻ രംഗത്തെ ഏറ്റവും ജനപ്രീതിയുള്ള ഷോകളിലൊന്നാണ് ബിഗ് ബോസ്. ബിഗ് ബോസിൽ വന്നതിനു ശേഷം ജീവിതം മെച്ചപ്പെട്ടവരെക്കുറിച്ചും ജീവിതം കീഴ്മേൽ മറിഞ്ഞവരെയും കുറിച്ചും സംസാരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഷ്റഫ് ഇക്കാര്യങ്ങൾ സംസാരിച്ചത്. നടി വീണാ നായരെക്കുറിച്ചും മഞ്ജു പത്രോസിനെക്കുറിച്ചുമെല്ലാം വീഡിയോയിൽ സംസാരിക്കുന്നുണ്ട്.

''നന്നായി പെരുമാറുന്ന നടിയാണ് വീണ നായർ. അവർ എപ്പോഴും ഭർത്താവിനെയും മകനെയും കുറിച്ച് സംസാരിക്കുമായിരുന്നു. ബിഗ്‌ബോസിന്റെ നിർദേശപ്രകാരം ഒരു തുറന്നുപറച്ചിലിന് അവസരം ലഭിച്ചപ്പോൾ ഭർത്താവിനോട് പോലും പറയാത്ത ചില അപ്രിയ സത്യങ്ങൾ അവർ പ്രേക്ഷകരോട് പറഞ്ഞു. 

Latest Videos

ഒരു ഭർത്താവും ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് വീണ പറഞ്ഞത്. ആശുപത്രിക്കിടക്കയിൽ ജീവന് വേണ്ടി മല്ലടിച്ച തന്റെ പിതാവിന്റെ ജീവൻ രക്ഷിക്കാൻ തെറ്റാണെന്ന് അറിഞ്ഞിട്ടും മനസിലാ മനസോടെ എടുക്കേണ്ടി വന്ന ഒരു കടുത്ത തീരുമാനത്തെപ്പറ്റി ആണ് വീണ പറഞ്ഞത്. 

എല്ലാം എപ്പോഴും എല്ലാവരോടും വിളിച്ചു പറയേണ്ടതല്ല. ഓരോന്നും അറിയേണ്ടവരില്‍ മാത്രം ഒതുക്കണം. ഈ ഒരു തുറന്നു പറച്ചിലിലൂടെ അവർക്ക് നഷ്ടപ്പെട്ടത് അവരുടെ ഭർത്താവിനെയും കുടുംബത്തെയുമാണ്. നമുക്ക് നമ്മുടേതായ ശരികൾ ഉണ്ടാകും, അത് മറ്റുള്ളവർക്ക് മനസിലാകണമെങ്കിൽ അവരും അത്തരം അനുഭവങ്ങളിലൂടെ കടന്നുപോകണം'', ആലപ്പി അഷ്റഫ് പറഞ്ഞു.

നടി മഞ്ജു പത്രോസിനെക്കുറിച്ചും ആലപ്പി അഷ്റഫ് സംസാരിച്ചു. ''മലയാളികൾക്ക് ഒരുപാട് ഇഷ്ടമുളള നടിയായിരുന്നു അവർ. ബിഗ്‌ബോസിൽ എത്തിയതോടെ അതെല്ലാം മാറി. ഒരു പരിധി വരെ അതായിരിക്കാം കുടുംബജീവിതത്തെയും ബാധിച്ചത്. പ്രേക്ഷകർക്ക് അവരോടുള്ള ഇഷ്ടവും സ്നേഹവും ഇല്ലാതാക്കിക്കൊണ്ടാണ് അവർ ബിഗ്‌ബോസിൽ നിന്നും ഇറങ്ങിയത്. ബിഗ് ബോസിൽ മഞ്ജു നിന്നിരുന്നപ്പോൾ പുറത്തു പ്രചരിച്ച കിംവദന്തികളിൽ താനും അസ്വസ്ഥനായിരുന്നു എന്ന് അവരുടെ ഭർത്താവായ സുനിച്ചൻ തന്നെ പറഞ്ഞിരുന്നു'', ആലപ്പി അഷ്റഫ് കൂട്ടിച്ചേർത്തു.

പുതിയ കാമുകി ഗൗരിയുടെ കൈയ്യും പിടിച്ച് ആദ്യമായി പൊതുവേദിയില്‍ എത്തി ആമിര്‍ ഖാന്‍

'അഷ് ഏഞ്ചല' അഷിക അശോകൻ വിവാഹിതയായി: 'തികച്ചും അപ്രതീക്ഷിതം' എന്ന് സോഷ്യല്‍ മീഡിയ താരം
 

vuukle one pixel image
click me!