പെരിന്തൽമണ്ണ ആലിപ്പറമ്പിൽ യുവാവ് കുത്തേറ്റ് മരിച്ചു; അയൽവാസി പൊലീസ് കസ്റ്റഡിയിൽ

ഇന്നലെ രാത്രി 11 മണിയോടെയാണ് കൊലപാതകം നടന്നത്. നേരത്തേയും ഇവർ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. 

man stabbed to death in perinthalmanna one arrested

മലപ്പുറം: പെരിന്തൽമണ്ണ ആലിപ്പറമ്പിൽ യുവാവിനെ അയൽവാസി കുത്തികൊന്നു. ആലിപ്പറമ്പ് സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ സത്യനാരായണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സത്യനാരായണനും സുരേഷ് ബാബുവും തമ്മിലുള്ള മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. ഇരുവരും തമ്മിൽ മുമ്പും വാക്കുതർക്കങ്ങളുണ്ടായിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് കൊലപാതകം നടന്നത്. രാത്രി ഇരുവർക്കുമിടയിൽ വാക്കേറ്റമുണ്ടായി. ശേഷം സത്യനാരായണൻ സുരേഷ് ബാബുവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത സത്യനാരായണനെ പെരിന്തൽമണ്ണ പൊലീസ് ചോദ്യം ചെയ്യുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം സുരേഷ് ബാബുവിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

സ്റ്റേഷനിൽ ഒപ്പിടാൻ വന്നപ്പോൾ ഇൻസ്പെക്ടറായ മേരി പ്രതിയെ കാണണമെന്ന് പറഞ്ഞു; ചോദിച്ചത് 30,000, പിന്നെ നടന്നത്!

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

vuukle one pixel image
click me!