Horoscope Today: ധനാഗമം വർദ്ധിക്കും; അറിയാം വിഷുദിനത്തിലെ നിങ്ങളുടെ നക്ഷത്രഫലം

ഇന്ന് (14-4-2025) നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു. 

Horoscope Today astrological prediction for 2025 april 14

മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)

പുതിയ സുഹൃദ് ബന്ധങ്ങള്‍ സ്ഥാപിക്കും. തീരുമാനിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ സാധിക്കും. സൽക്കാരങ്ങളിൽ പങ്കെടുക്കും.

Latest Videos

ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2)

അയൽക്കാരുമായി നല്ല ബന്ധം സ്ഥാപിക്കും. ഗൃഹനിർമ്മാണം പൂർത്തിയാക്കാൻ കഴിയും. സാമ്പത്തിക നില മെച്ചപ്പെടും .

മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4)

ഉന്നത വ്യക്തികളുമായി ബന്ധപ്പെട്ട പുതിയ സംരംഭങ്ങളിൽ ഏർപ്പെടും. രാഷ്ട്രീയ പ്രവർത്തകർ ഉന്ന തസ്ഥാനത്ത് എത്തും. 

കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം) 

ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവു ലഭിക്കും. സാമൂഹ്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പൊതു ജനപിന്തുണ വർദ്ധിക്കും.

ചിങ്ങം:- (മകം, പൂരം, ഉത്രം1/4) 

ധനാഗമം വർദ്ധിക്കും. ആഹ്ലാദം നിറഞ്ഞ സമയമാണ്. ബന്ധുക്കൾ മുഖേന ചില നേട്ടങ്ങൾ ഉണ്ടാകും.

കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2)

പണമിടപാടുകളിൽ ശ്രദ്ധിക്കുക. സുഹൃത്തുമായി കലഹിക്കാൻ ഇടയുണ്ട്. സ്പോ ർട്സ് രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. 

തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)

ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർദ്ധിക്കും. അപകട സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം.  

വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)

പുതിയ വാഹനം വാങ്ങുന്നതിന് അവസരം വന്നുചേരും. സന്താനങ്ങൾ മുഖേന സാമ്പത്തിക ഗുണമുണ്ടാകും. 

ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)

വിദ്യാർത്ഥികൾക്ക് സമയം അനുകൂലമാണ് കുടുംബജീവിതം സമാധാനം നിറഞ്ഞത് ആയിരിക്കും. 

മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

അപകടസാധ്യതകളിൽ നിന്ന് വിട്ടു നിൽക്കാൻ ശ്രദ്ധിക്കുക. ജോലിയിൽ പ്രശ്നങ്ങൾ ഇല്ല. 

കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)

ഭൂമിയോ വീടോ വാങ്ങുന്നതിന് അവസരം കാണുന്നു. കോടതിവിധികൾ അനുകൂ ലമായിത്തീരും .

മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, രേവതി)

സിനിമാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂലമായ സമയമാണ്. ആരോഗ്യം ശ്രദ്ധിക്കുക.

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)


 

vuukle one pixel image
click me!