സോഷ്യല്‍ മീഡിയ ഭരിച്ച ട്രോള്‍: ആ രംഗത്തെപ്പറ്റി അഭിനയിച്ച ശരത് ദാസ് പറയുന്നു !

Published : Apr 12, 2025, 02:45 PM ISTUpdated : Apr 12, 2025, 03:30 PM IST
സോഷ്യല്‍ മീഡിയ ഭരിച്ച ട്രോള്‍: ആ രംഗത്തെപ്പറ്റി അഭിനയിച്ച ശരത് ദാസ് പറയുന്നു !

Synopsis

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ശരത് ദാസ്. അടുത്തിടെ താരം വെടിയേറ്റു വീഴുന്ന രംഗം ട്രോളുകൾക്ക് കാരണമായിരുന്നു. ഇതിനെക്കുറിച്ച് നടന്‍ സംസാരിക്കുന്നു.

കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ശരത് ദാസ്. മിനിസ്‌ക്രീനിലെ നിത്യഹരിത താരമെന്നാണ് ശരത് അറിയപ്പെടുന്നത്. സിനിമകളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. നായകനായും വില്ലനായുമൊക്കെ നിരവധി സിനിമകളിലും സീരീയലുകളിലും താരം ഇതിനകം വേഷമിട്ടിട്ടുണ്ട്. 

ഇതിനകം നൂറിലധികം പരമ്പരകളിൽ ശരത് അഭിനയിച്ചിട്ടുണ്ട്. ഇതിനിടെ, സിനിമകളിൽ ചെയ്ത വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു. ധ്യാൻ ശ്രീനിവാസനൊപ്പം അഭിനയിച്ച ഇലവൻ, ഇലവൻ എന്ന സിനിമയിലാണ് ശരത് ദാസ് ഏറ്റവുമൊടുവിൽ അഭിനയിച്ചത്. തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും അടുത്തിടെ വന്ന ട്രോളുകളെക്കുറിച്ചുമെല്ലാമാണ് ശരത് അടുത്തിടെ നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നത്.

ശരത് വെടിയേറ്റു വീഴുന്ന ഒരു രംഗമാണ് ട്രോളുകൾക്ക് കാരണമായത്. ''അത് എന്റെ കുഴപ്പമാണ്. ജോയ്സി സാർ ആണ് ആ കഥ എഴുതിയത്. അദ്ദേഹം ഒരു കഥാപാത്രത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി, വളരെ ഡെപ്ത് ഉള്ള കഥാപാത്രങ്ങളെയാണ് സൃഷ്ടിക്കുക. നെറ്റിയിൽ വെടിയേറ്റാൽ എങ്ങനെയായിരിക്കും എന്നൊക്കെ ഒരു ഡോക്ടറോട് ചോദിച്ചു മനസിലാക്കിയതിനു ശേഷമാണ് ആ സീൻ എഴുതിയത്. 

മുകളിലേക്ക് നോക്കും എന്നായിരുന്നു എഴുതിയിരുന്നത്. ഞാൻ മുകളിലേക്ക് നോക്കിയപ്പോൾ എങ്ങനെയോ ഒരു കണ്ണ് സൈഡിലേക്ക് ആയിപ്പോയി. ദുഷ്ടനായ കഥാപാത്രമായിരുന്നു അത്. ഞാൻ ആത്മാർത്ഥമായി, എന്റെ മാക്സിമം കൊടുത്തിട്ടാണ് ചെയ്തത്. പക്ഷേ, കുറേ നാൾ ഞാൻ എയറിൽ ആയിരുന്നു. സീരിയൽ ഹിറ്റായതു പോലെ ആ ട്രോളും ഹിറ്റായി. എന്റെ മക്കൾ പോലും ഈ കാര്യം പറഞ്ഞ് കളിയാക്കിയിട്ടുണ്ട്'', ശരത് ദാസ് പറഞ്ഞു.

പ്രായമാകാത്ത നടൻമാരുടെ കൂടെ തന്റെ പേരും കേൾക്കുന്നതിൽ സന്തോഷമുണ്ടെന്നും ശരത് ദാസ് പറ‍ഞ്ഞു. ''അത് എന്തോ ഭാഗ്യമാണ്. കുറച്ചൊക്കെ ശ്രദ്ധിക്കാറുമുണ്ട്. വ്യായാമം ചെയ്യാറുണ്ട്. ഭക്ഷണകാര്യത്തിലും ശ്രദ്ധിക്കാറുണ്ട്. വെജിറ്റേറിയനാണ്'', ശരത് ദാസ് കൂട്ടിച്ചേർത്തു.

'ബ്ലൂ'ട്ടിഫുള്ളായി ശ്രീതു; കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

'അഡ്‍ജസ്റ്റ് ചെയ്യുക എന്ന വാക്കേ ഇഷ്ടമല്ല'; റാഫിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് മഹീന മുന്ന

PREV
Read more Articles on
click me!

Recommended Stories

എന്നെ വിഷമത്തിലേക്ക് പോകാൻ പോലും അനുവദിക്കില്ലായിരുന്നു'; നവാസുമൊന്നിച്ചുള്ള വീഡിയോ പങ്കുവച്ച് രഹ്ന
'പല കമന്‍റുകളും സഞ്ജുവേട്ടന്‍ ഡിലീറ്റ് ചെയ്യുമായിരുന്നു'; ആ ദിവസങ്ങള്‍ ഓര്‍ത്ത് ലക്ഷ്മി