'ഞാൻ കാരണമല്ല അവർ ഡിവോഴ്സ് ആയത്'; എല്ലാം തുറന്നു പറഞ്ഞ് സായ് ലക്ഷ്മി

പലരും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതു കൊണ്ടാണ് സത്യം തുറന്നു പറയുന്നതെന്ന് സായ് ലക്ഷ്മി വീഡിയോയിൽ പറയുന്നു.

actress sai lekshmi explain Arun and Parvathy Vijay divorce

ടുത്തിടെയാണ് മിനിസ്ക്രീൻ താരം പാർവതി വിജയ്‍യും ക്യാമറാമാൻ അരുണും വിവാഹമോചിതരായ കാര്യം പുറത്തുവന്നത്. പാർവതി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതും. പിന്നാലെ സീരിയൽ താരം സായ് ലക്ഷ്മിയുമായുള്ള അരുണിന്റെ പ്രണയവും ചർച്ചയായിരുന്നു. അരുണ്‍ വിവാഹമോചിതനാവാനുള്ള കാരണം സായ് ലക്ഷ്മിയാണെന്നും അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. യൂട്യൂബ് ചാനലിലൂടെയായിരുന്നു സായ് ലക്ഷ്മിയുടെ തുറന്നു പറച്ചിൽ.

പലരും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതു കൊണ്ടാണ് സത്യം തുറന്നു പറയുന്നതെന്ന് സായ് ലക്ഷ്മി വീഡിയോയിൽ പറയുന്നു. ''ലൊക്കേഷനില്‍ വെച്ചാണ് ഞാന്‍ അരുണിനെ ആദ്യം കാണുന്നത്. ആ സമയത്ത് അദ്ദേഹം സെപ്പറേറ്റഡായിരുന്നു. അന്ന് എനിക്ക് പുള്ളി ആരാണെന്നോ, എന്താണെന്നോ, സെപ്പറേറ്റഡാണെന്നോ ഒന്നും അറിയുമായിരുന്നില്ല. അവരുടെ വിവാഹമോചനത്തെക്കുറിച്ച് ഞാന്‍ അറിയുന്നതു തന്നെ മറ്റുള്ളവർ പറഞ്ഞാണ്. ഞങ്ങളെ അറിയാവുന്ന, ഞങ്ങളുടെ കൂടെ നിന്നവര്‍ക്ക് അറിയാം, ഞാന്‍ കാരണമല്ല ആ ഡിവോഴ്‌സ് സംഭവിച്ചത് എന്ന്'', സായ് ലക്ഷ്മി പറഞ്ഞു.

Latest Videos

തനിക്ക് മറ്റാരുടെയെങ്കിലും കുടുംബം തകർക്കേണ്ട ആവശ്യമില്ലെന്നും തന്റെ പപ്പയും മമ്മിയും ഡിവോഴ്സ് ആയതിനാൽ തന്നെ ആ വേദന മറ്റാരെക്കാലും തനിക്ക് മനസിലാകുമെന്നും സായ് ലക്ഷ്മി വീഡിയോയിൽ പറയുന്നു. ''ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുമ്പോളാണ് എന്റെ പപ്പയും മമ്മിയും ഡിവോഴ്സ് ആയത്. ആ സമയത്ത് ഞാനും എന്റെ മമ്മിയും എന്റെ പപ്പയും അനുഭവിച്ച വേദനകൾ എനിക്കറിയാം. അതെല്ലാം മനസിലാക്കി, വേറൊരാളെ അതിലേക്ക് തള്ളിവിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല'', സായ് ലക്ഷ്മി കൂട്ടിച്ചേർത്തു.

'ഭർത്താവ് എന്ത് തോന്നിവാസം കാണിച്ചാലും ന്യായീകരിക്കുന്ന ആളല്ല ഞാൻ'; നിലപാട് വ്യക്തമാക്കി സ്നേഹ ശ്രീകുമാർ

വിവാഹമോചിതനായ ആയ ഒരാളെത്തന്നെ പ്രേമിക്കണോ എന്ന് ചിലർ ചോദിക്കുന്നുണ്ടെന്നും ഡിവോഴ്സ് ആയെന്ന പേരിൽ ജീവിതം അവസാനിക്കുന്നില്ലെന്നും അവർക്ക് വീണ്ടും മറ്റൊരാളെ പ്രേമിക്കാമെന്നും സായ് ലക്ഷ്മി വീഡിയോയിൽ പറയുന്നു. തന്നെ സംബന്ധിച്ച്, അരുൺ ഒരു നല്ല വ്യക്തിയാണെന്നും ആ തീരുമാനത്തിൽ തെറ്റൊന്നും തോന്നുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

vuukle one pixel image
click me!