മാര്‍ച്ച് 8നാണ് മൊഴിമാറ്റി തെലുങ്ക് പ്രേക്ഷകര്‍ക്ക് വേണ്ടി പ്രേമലു എത്തിയത്. വിഖ്യാത സംവിധായകന്‍ എസ്എസ് രാജമൌലി ആദ്യദിനം തന്നെ ചിത്രം കണ്ട് റിവ്യൂ ഇട്ടത് ചിത്രത്തിന് ഗുണം ചെയ്തുവെന്നാണ് ബോക്സോഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കൊച്ചി: ഒരു സൂപ്പര്‍താരവും ഇല്ലാതെ 100 കോടി കളക്ഷന്‍ എന്ന റെക്കോഡിലേക്ക് അടുക്കുകയാണ് പ്രേമലു. റിലീസ് ചെയ്തിട്ട് ഒരു മാസം പിന്നിടുമ്പോള്‍ നസ്ലെൻ നായകനായി എത്തിയ പ്രേമലു ബോക്സോഫീസില്‍ സാന്നിധ്യമാകുന്നുണ്ട്. റൊമാന്റിക് കോമഡി ജോണറിൽ എത്തിയ ചിത്രം കേരളത്തിൽ മാത്രമല്ല തെലുങ്കിലും തരംഗം തീർക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ഇവിടെയും മികച്ച പ്രതികരണമാണ് പ്രേമലുവിന് ലഭിക്കുന്നത്.
മാര്‍ച്ച് 8നാണ് മൊഴിമാറ്റി തെലുങ്ക് പ്രേക്ഷകര്‍ക്ക് വേണ്ടി പ്രേമലു എത്തിയത്. വിഖ്യാത സംവിധായകന്‍ എസ്എസ് രാജമൌലി ആദ്യദിനം തന്നെ ചിത്രം കണ്ട് റിവ്യൂ ഇട്ടത് ചിത്രത്തിന് ഗുണം ചെയ്തുവെന്നാണ് ബോക്സോഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ച് എട്ടിന് റിലീസ് ചെയ്ത പ്രേമലു തെലുങ്ക് പതിപ്പ് ആദ്യ ദിനത്തില്‍ 33 ലക്ഷമാണ് നേടിയത്. രണ്ടാം ദിനമായ ശനിയാഴ്ച ഇത് 45 ലക്ഷമായി എന്നാണ് സാക്നില്‍ക്.കോം റിപ്പോര്‍ട്ട് പറയുന്നത്.
undefined
ഇതുവരെ തെലുങ്കില്‍ ചിത്രം 78 ലക്ഷം കടന്നു. എസ്എസ് രാജമൌലിയുടെ മകന്‍ എസ്എസ് കാര്‍ത്തികേയ ആണ് ചിത്രം തെലുങ്കിലാക്കി റിലീസ് ചെയ്തത്. ചിത്രത്തെ പുകഴ്ത്തി എസ്എസ് രാജമൌലി പോസ്റ്റ് ചെയ്തിരുന്നു. ഇതിനാല്‍ തന്നെ ചിത്രത്തിന് സണ്‍ഡേ മികച്ച കളക്ഷനാണ് പ്രതീക്ഷിക്കുന്നത്. ഒരു കോടി കളക്ഷന്‍ തെലുങ്കില്‍ പ്രവചിക്കുന്ന ട്രേഡ് അനലിസ്റ്റുകളും ഉണ്ട്.
ഫെബ്രുവരി 9നാണ് പ്രേമലു റിലീസ് ചെയ്തത്. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം ഇതുവരെ നേടിയത് 90 കോടിയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസ് കളക്ഷനാണ് 90 കോടി. ആദ്യദിനം 90ലക്ഷമാണ് പ്രേമലു നേടിയ കളക്ഷൻ. അവിടെ നിന്നാണ് ഇപ്പോൾ 90 കോടിയിൽ എത്തിനിൽക്കുന്നത്.
ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് പ്രേമലു നിർമിച്ചിരിക്കുന്നത്. എന്തായാലും മലയാള സിനിമയ്ക്ക് സുവർണ കാലഘട്ടം നൽകിയ സിനിമകളിൽ ഇനി പ്രേമലുവും എഴുതിച്ചേർക്കപ്പെടും.
മൂന്ന് ദിവസങ്ങള്‍ ദിലീപിന്‍റെ 'തങ്കമണിക്ക്'സംഭവിക്കുന്നത് എന്ത്; കളക്ഷന്‍ വിവരങ്ങള്‍.!