ദീപാവലി റിലീസ് ആയി തിയറ്ററുകളില്‍ എത്തിയ ചിത്രം
ഇതരഭാഷകളിലും പ്രേക്ഷകരെ തിയറ്ററുകളിലേക്ക് എത്തിക്കാന്‍ ദുല്‍ഖര്‍ സല്‍മാനോളം കെല്‍പ്പുള്ള ഒരു മലയാളി താരം ഇല്ല. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ ചിത്രങ്ങള്‍ ചെയ്തിട്ടുള്ള ദുല്‍ഖറിന്‍റെ ഏറ്റവും പുതിയ ചിത്രം തെലുങ്കില്‍ നിന്നാണ്. പാന്‍ ഇന്ത്യന്‍ റിലീസ് ആയി ദീപാവലിക്ക് എത്തിയ ലക്കി ഭാസ്കര്‍ ആണ് അത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ കളക്ഷന്‍ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
8 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 74.1 കോടിയാണ് ചിത്രം നേടിയിരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു. ദുല്‍ഖര്‍ കരിയറിലെ ആദ്യ 100 കോടി ഈ ചിത്രത്തിലൂടെ അടിക്കുമോ എന്ന ആകാംക്ഷ ആരാധകര്‍ക്ക് ഉണ്ട്. ഇനി 25.9 കോടിയാണ് അതിനായി വേണ്ടത്. കുടുംബ പ്രേക്ഷകര്‍ ധാരാളമായി എത്തുന്ന ചിത്രത്തിന് ലോംഗ് റണ്‍ ലഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. തമിഴ്നാട്ടിലും മികച്ച അഭിപ്രായമാണ് ചിത്രത്തിന്. അവിടുത്തെ സ്ക്രീന്‍ കൗണ്ടിലും കാര്യമായ വര്‍ധന രണ്ടാം വാരത്തില്‍ ഉണ്ട്.
undefined
പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും വെങ്കി അറ്റ്ലൂരിയാണ്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക. 1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തില്‍ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുൽഖർ സൽമാൻ എത്തുന്നത്. ദുല്‍ഖറിന്‍റെ തന്നെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണം. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ALSO READ : 'മാര്‍ക്കോ'യുടെ മ്യൂസിക് റൈറ്റ്സ് വില്‍പ്പനയായി; സ്വന്തമാക്കിയത് സോണി മ്യൂസിക്