ശിവകാർത്തികേയന്റെ അമരൻ ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ എട്ടാമത്തെ കോളിവുഡ് ചിത്രമായി.
ചെന്നൈ: തമിഴ് സിനിമയിലെ അടുത്തകാലത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നാണ് അമരൻ. ശിവ കാർത്തികേയൻ നായകനായ ചിത്രം ഇപ്പോൾ ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ എട്ടാമത്തെ കോളിവുഡ് ചിത്രമായി ഇതിനകം മാറിക്കഴിഞ്ഞു.തമിഴ്‌നാട്ടിൽ കോളിവുഡില്‍ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വരുമാനമുള്ള ആറാമത്തെ ചിത്രമാണ് അമരന്‍.
തമിഴ്‌നാട്ടിൽ മാത്രം കമല്‍ഹാസന്‍റെ രാജ് കമല്‍ ഫിലിംസ് നിര്‍മ്മിച്ച ചിത്രം 158 കോടി നേടിയിട്ടുണ്ട്. അഞ്ചാം ആഴ്ചയിലും മികച്ച പ്രകടനം തുടരുകയാണ് ഈ ചിത്രം. ചിത്രത്തിന്‍റെ ഡിജിറ്റൽ റിലീസിനാലും അടുത്ത ആഴ്ച പുഷ്പ 2 ൽ നിന്ന് കടുത്ത മത്സരം നേരിടുന്നതിനാലും ചിത്രം തമിഴ്നാട്ടില്‍ 160 കോടിയില്‍ ക്ലോസ് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
undefined
ഇതിനൊപ്പം മറ്റൊരു അപൂര്‍വ്വമായ നേട്ടവും ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ ഒരു കോടി ടിക്കറ്റുകൾ വിറ്റു എന്നതാണ് ഈ നേട്ടം. പണപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ ഏറ്റവും കൂടുതൽ വരുമാനം നേടിയ സിനിമകളുടെ പട്ടികയില്‍ സമീപകാല റിലീസുകള്‍ ഇടം പിടിച്ചാലും ടിക്കറ്റ് വിൽപ്പന ഒരു സിനിമയുടെ യഥാർത്ഥ ജനപ്രീതിയുടെ കൂടുതൽ കൃത്യമായ അളവുകോൽ നൽകുന്നുണ്ട്.
അത്തരത്തില്‍ നോക്കിയാല്‍ തമിഴ്നാട്ടില്‍ ഒരു കോടി ടിക്കറ്റ് വിറ്റ 2010ന് ശേഷമുള്ള പത്താമത്തെ ചിത്രമാണ് അമരന്‍. ഈ ലിസ്റ്റില്‍ പൊന്നിയില്‍ സെല്‍വന്‍ എന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം ഒഴിച്ച് നിര്‍ത്തിയാല്‍ ഏക യുവതാര ചിത്രം അമരനാണ്. ഈ ലിസ്റ്റ് താഴെ കൊടുക്കുന്നു.
2010ന് ശേഷം ഒരു കോടി ടിക്കറ്റ് വിറ്റ തമിഴ് ചിത്രങ്ങള്‍
2010- എന്തിരന്‍ - 1.35 കോടി ടിക്കറ്റ്
2012 - തുപ്പാക്കി - 1.00 കോടി
2017 - ബാഹുബലി 2 - 1.40 കോടി
2019 -ബിഗില്‍ -1 കോടി
2022- വിക്രം - 1.20 കോടി
2022 - പൊന്നിയിന്‍ സെല്‍വന്‍ 1 - 1.35 കോടി
2023 - ജയിലര്‍ - 1.15 കോടി
2023 - ലിയോ - 1.35 കോടി
2024 - ഗോട്ട് - 1.25 കോടി
2024-അമരന്‍ - 1 കോടി
300 കോടിയിലും നില്‍ക്കാതെ 'അമരന്‍'; ശിവകാര്‍ത്തികേയന്‍ ചിത്രം ഇതുവരെ നേടിയത്