അമ്പമ്പോ ഇതെന്തൊരു വില്പന ! 50 കോടി കടന്ന് പുഷ്പ 2 പ്രീ സെയിൽ, ആദ്യദിനം 250 കോടിയോ ? കണക്കുകൾ

By Web Team  |  First Published Dec 1, 2024, 7:28 PM IST

പുഷ്പ 2 ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും.


ര്യ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ തെലുങ്ക് നടനാണ് അല്ലു അർജുൻ. എന്നാലിന്ന് കഥ മാറി. 'മല്ലു അർജുൻ' എന്ന് മലയാളികൾ ചെല്ലപ്പേരിട്ട് വിളിക്കുന്ന താരം ഇന്ന് പാൻ ഇന്ത്യൻ സ്റ്റാറാണ്. കോടികൾ മുതൽ മുടക്കുന്ന സിനിമകളിൽ നായകനായി എത്തുന്ന അല്ലു, ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടൻ എന്ന അം​ഗീകാരവും നേടി കഴിഞ്ഞു. നിലവിൽ താരത്തിന്റെ പുഷ്പ 2വിനായുള്ള കാത്തിരിപ്പിലാണ് മലയാളികൾ അടക്കമുള്ള സിനിമാസ്വാദകർ. 

പുഷ്പ 2 ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും. ഇന്ന് മുതൽ ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചു കഴിഞ്ഞു. ബുക്കിം​ഗ് ആരംഭിച്ച് ഒരു ദിവസം പിന്നിടുന്നതിന് മുൻപ് തന്നെ റെക്കോർഡുകൾ തകർക്കാനുള്ള തയ്യാറെടുപ്പിലാണ് ചിത്രമെന്നാണ് പ്രീ സെയിൽ കണക്കുകൾ സൂചിപ്പിക്കുന്നത്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം ഇതിനോടകം 50 കോടിയുടെ പ്രീ സെയിൽ പുഷ്പ 2 നേടി കഴിഞ്ഞു. ഇനിയും സംഖ്യകൾ ഉയരാൻ സാധ്യതയേറെയാണ്. ഇതുപ്രകാരം ആദ്യദിനം 250 കോടി കളക്ഷൻ പുഷ്പ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. 

Latest Videos

'അവ കൊഴന്ത മാതിരി, അന്നേക്ക് നാൻ പോയിരിന്താ സിൽക്ക് ഇപ്പോതും ഇരുന്തിരിപ്പേ'; നടി അനുരാധ പറയുന്നു

ആര്യ ഫ്രാഞ്ചൈസിയ്ക്ക് ശേഷം സംവിധായകന്‍ സുകുമാറും അല്ലു അര്‍ജുനും ഒന്നിച്ച ചിത്രമായിരുന്നു പുഷ്പ. വന്‍ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം ദേശീയ അവാര്‍ഡുകള്‍ അടക്കം വാരിക്കൂട്ടിയിരുന്നു. ആ പടത്തിന്‍റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയായ പുഷ്പ 2വിന് പ്രതീക്ഷയും ഏറെയാണ്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി തുടങ്ങി ആറ് ഭാഷകളില്‍ ആണ് പുഷ്പ 2 റിലീസ് ചെയ്യുക. ലോകം മുഴുവനുമായി 12,000 സ്ക്രീനുകളിലും ഐമാക്സിലും ചിത്രം പ്രദര്‍ശിപ്പിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!