12ാം പതിപ്പില്‍ പ്രമുഖ മലയാളിയും; ബിഗ് ബോസ് ഹിന്ദിയുടെ സര്‍പ്രൈസ് ലിസ്റ്റ് പുറത്തിറങ്ങി

By Web TeamFirst Published Sep 16, 2018, 6:46 PM IST
Highlights

ബിഗ് ബോസ് ഹിന്ദി പ്രേക്ഷകരുടെ മികച്ച പ്രതികരണം കൊണ്ട് ശ്രദ്ധേയമാണ്. സല്‍മാന്‍ ഖാനാണ് ഹിന്ദി പതിപ്പില്‍ അവതാരകനായി എത്തുന്നത്. സംഭവബഹുലമായ 11 പതിപ്പുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം 12ാം പതിപ്പിലേക്ക് കടക്കുകയാണ് ഹിന്ദി ബിഗ് ബോസ്.  താരസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്ന ഹൗസില്‍ പരീക്ഷണങ്ങള്‍ ഓരോന്നായി കൊണ്ടുവരികയാണ്  ബിഗ് ബോസ്.  പുതിയ പതിപ്പില്‍ മത്സരാര്‍ഥികളുടെ ലിസ്റ്റില്‍ ഏറെ പ്രത്യേകതകളുണ്ട്.

ബിഗ് ബോസ് ഹിന്ദി പ്രേക്ഷകരുടെ മികച്ച പ്രതികരണം കൊണ്ട് ശ്രദ്ധേയമാണ്. സല്‍മാന്‍ ഖാനാണ് ഹിന്ദി പതിപ്പില്‍ അവതാരകനായി എത്തുന്നത്. സംഭവബഹുലമായ 11 പതിപ്പുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം 12ാം പതിപ്പിലേക്ക് കടക്കുകയാണ് ഹിന്ദി ബിഗ് ബോസ്.  താരസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്ന ഹൗസില്‍ പരീക്ഷണങ്ങള്‍ ഓരോന്നായി കൊണ്ടുവരികയാണ്  ബിഗ് ബോസ്.  പുതിയ പതിപ്പില്‍ മത്സരാര്‍ഥികളുടെ ലിസ്റ്റില്‍ ഏറെ പ്രത്യേകതകളുണ്ട്.

ദീപിക കകാര്‍: ടിവി സീരിയല്‍ രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമാണ് ദീപിക. നീര്‍ ഭാരേ തേരെ നയനാ ദേവി എന്ന ആധ്യാത്മിക പരിപാടിയില്‍ ലക്ഷ്മീ ദേവിയെ അവതരിപ്പിച്ചാണ് ദീപിക അഭിനയരംഗത്തേക്ക് ചുവടുവച്ചത്. സാസുറാല്‍ സിമര്‍ ക, എന്ന് ടിവി പരിപാടിയിലും സജീവ സാന്നിധ്യമാണ് ദീപിക. ഇത്തവണത്തെ ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ദീപികയാണെന്നാണ് വിവരം.

Latest Videos

നേഹ പെന്‍ഡ്സെ: മെ ഐ കം മാഡം എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയമാണ് നേഹ. നിരവധി ഭഷകളിലുള്ള ചിത്രങ്ങളില്‍ വേഷമിട്ട നെഹ മലയാളത്തിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. മെയ്ഡ് ഇന്‍ യുഎസ്എ എന്ന ചിത്രത്തിലായിരുന്നു ഇത്. നിരവധി ടിവി ഷോകളില്‍ കത്തി നില്‍ക്കുന്ന താരമാണ് നേഹ.

കരണ്‍വിര്‍ ബൊഹ്റ: റിയാലിറ്റി ഷോകളിലൂടെ കടന്നുവന്ന് പത്ത് വര്‍ഷത്തിലേറെയായി സിനിമയിലും സീരിയയിലും ടിവിഷോകളിലും നിറഞ്ഞു നില്‍ക്കുന്ന താരമമാണ് കരണ്‍വീര്‍. 

സൃഷ്ടി റോഡെ: ടെലിവിഷന്‍ ഷോയിലൂടെ തന്നെ ശ്രദ്ധേയമായ താരമാണ് സൃഷ്ടി.

ശ്രീശാന്ത്: മലയാളിയും മുന്‍ ക്രിക്കറ്റ് താരമായ ശ്രീശാന്ത് ബിഗ് ബോസിന്‍റെ ഹിന്ദി പതിപ്പില്‍ മത്സരാര്‍ഥിയാകുന്നു എന്നതാണ് ഷോയുടെ മറ്റൊരു പ്രത്യേകത. ക്രിക്കറ്റില്‍ നിന്ന് വിലക്ക് നിലനില്‍ക്കുന്ന ശ്രീശാന്ത് സിനിമാ രംഗത്തും ബിസിനസ് രംഗത്തും പരീക്ഷണങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു. 

ഇത്തവണത്തെ ലീസ്റ്റില്‍ ഉള്‍പ്പെട്ട പ്രത്യേകതകളില്‍ ഒന്നാണ് ഭക്തിഗാന ഗായകനായ അനൂപ് ജലോത്തയുടെയും ശിഷ്യയായ ജസ്ലീന്‍ മത്താരുവിന്‍റെയും എന്‍ട്രി. വിചിത്ര ജോഡി എന്നറിയപ്പെടുന്ന ഇരുവരും ഒരുമിച്ച് ഇന്ത്യയിലുടനീളം കഴിഞ്ഞ മൂന്ന് വര്‍ഷമായി പരീപാടികള്‍ നടത്തിവരികയാണ്. ഇരുവരുടെയും ഡേറ്റിങ്ങടക്കമുള്ള കാര്യങ്ങള്‍ പലപ്പോഴും വിവാദങ്ങളായെങ്കിലും ഇത് ഇരുവരും നിഷേധിച്ചിരുന്നു.

ഹരിയാനയില്‍ നേരത്തെ വക്കീലായിരുന്ന റോമില്‍ ചൗധരി, നിര്‍മല്‍ ചൗധരി ജോഡിയും, കര്‍ഷകരായി പിന്നീട് ബിസിനസ് രംഗത്ത് ശ്രദ്ദേയരായ മധ്യപ്രദേശില്‍ നിന്നുള്ള സൗരഭ് പട്ടേല്‍, ശിവാശിഷ് മിശ്ര ജോഡിയും ലിസ്റ്റില്‍ ഇടംപിടിക്കുന്നു.  സഹോദരിമാരായ സബ ഖാന്‍, സോമി ഖാന്‍ ജോഡിയാണ് അടുത്തത്. പരസ്പര വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റേയും പേരില്‍ അറിയപ്പെട്ട സഹോദരങ്ങളാണ് ഇരുവരും. 

12ാം സീസണില്‍ വളരെ രസകരമായ മറ്റൊരു ജോഡിയുടെ എന്‍ട്രിയാണ് ദീപക് താക്കൂര്‍ ഉര്‍വ്വശി വാണി ജോഡികളാണിത്. ഗായകനായ ദീപക് താക്കൂറിന്‍റെ കടുത്ത ആരാധികയായ ഉര്‍വ്വശി അദ്ദേഹത്തെ കാണാന്‍ വീട്ടില്‍ നിന്നും ഒളിച്ചോടിയ സംഭവം വാര്‍ത്തയായിരുന്നു. ഇരുവരും ബിഗ് ബോസില്‍ എത്തുന്നതും ബിഗ് ബോസിനെ സമ്പന്നമാക്കും. 

click me!