വിജയ് പെരിയാർ സ്മാരകത്തിൽ; തന്തൈ പെരിയാറിന്റെ 146ാം ജന്മവാർഷികം, പുഷ്പാർച്ചന നടത്തി താരം

By Web TeamFirst Published Sep 17, 2024, 4:21 PM IST
Highlights

പാർട്ടി ജനറൽ സെക്രട്ടറി ബുസി ആനന്ദിനൊപ്പം ആയിരുന്നു സന്ദർശനം. 

ചെന്നൈ:  സാമൂഹ്യപരിഷ്കർത്താവ് തന്തൈ പെരിയാറിന് ആദരവുമായി സൂപ്പർ താരവും ടിവികെ അധ്യക്ഷനുമായ വിജയ്. പെരിയാറിന്റെ 146ആം ജന്മവാർഷികത്തിലാണ് വിജയ് ചെന്നൈ എഗ്മോറിലെ പെരിയാർ സ്മാരകത്തിൽ എത്തി പുഷ്പാർച്ചന നടത്തിയത്. പാർട്ടി ജനറൽ സെക്രട്ടറി ബുസി ആനന്ദിനൊപ്പം ആയിരുന്നു സന്ദർശനം. ടിവികെയുടെ പ്രത്യയശാസ്ത്രം എന്താകുമെന്ന ചർച്ചകൾക്കിടെയുള്ള സന്ദർശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യം ഉണ്ടെന്നാണ് വിലയിരുത്തൽ. ജാതിചിന്തയ്ക്കും അന്ധവിശ്വാസത്തിനും എതിരെ പൊരുതിയ പെരിയാർ, യുക്തിചിന്തയ്ക്ക് അടിത്തറയിട്ടന്നും വിജയ് രാവിലെ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിരുന്നു.

Latest Videos

click me!