ബിജു മേനോന്‍ - മേതില്‍ ദേവിക ചിത്രം; കഥ ഇന്നുവരെ നാളെ മുതൽ തിയറ്ററുകളിൽ

By Web TeamFirst Published Sep 19, 2024, 4:14 PM IST
Highlights

തലവന് ശേഷം പുറത്തിറങ്ങുന്ന ബിജു മേനോന്‍ ചിത്രം. 

ബിജു മേനോനെ നായകനാക്കി വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്യുന്ന  'കഥ ഇന്നുവരെ' നാളെ തിയറ്ററുകളിലേക്ക്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പ്രണയ ചിത്രത്തില്‍ പ്രശസ്‌ത നർത്തകിയായ മേതിൽ ദേവികയാണ് ബിജു മേനോന്റെ നായികയായി എത്തുന്നത്. ആദ്യമായിട്ടാണ് മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത്.  

തലവന് ശേഷം പുറത്തിറങ്ങുന്ന ബിജു മേനോന്‍ ചിത്രം എന്ന നിലയിലും, മേതില്‍ ദേവികയുടെ അരങ്ങേറ്റ ചിത്രം എന്ന നിലയിലും പ്രേക്ഷകര്‍ക്ക് ചിത്രത്തിന്‍ മേലുള്ള പ്രതീക്ഷ വലുതാണ്‌. കേരളത്തിൽ ഐക്കൺ സിനിമാസ് വിതരണം ചെയ്യുന്ന ചിത്രം ഗൾഫിൽ വിതരണം ചെയ്യുന്നത് ഫാർസ് ഫിലിംസ് ആണ്. മറ്റു രാജ്യങ്ങളില്‍ ആര്‍ എഫ് ടി ആണ് ചിത്രം വിതരണം ചെയ്യുന്നത്.

Latest Videos

നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരും ചേർന്നാണ് "കഥ ഇന്നുവരെ" നിർമിക്കുന്നത്.

'താലിമാല ഇടുമ്പോൾ മെഡൽ കിട്ടിയ സന്തോഷമാണ്'; വിവാഹ ശേഷം ശ്രീവിദ്യ മുല്ലച്ചേരി പറയുന്നു

ഛായാഗ്രഹണം - ജോമോൻ ടി ജോൺ, എഡിറ്റിങ് - ഷമീർ മുഹമ്മദ്, സംഗീതം - അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ - സുഭാഷ് കരുൺ, കോസ്റ്റ്യൂംസ് - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി സുരേന്ദ്രൻ, പ്രോജക്‌ട് ഡിസൈനർ- വിപിൻ കുമാർ, വി എഫ് എക്സ് - കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ - ടോണി ബാബു, സ്റ്റിൽസ് - അമൽ ജെയിംസ്, ഡിസൈൻസ് -  ഇല്യൂമിനാർട്ടിസ്റ്, പ്രൊമോഷൻസ് - 10ജി മീഡിയ, പി ആർ ഒ - എ എസ് ദിനേശ്, ആതിര ദിൽജിത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!