നടി യാമി ഗൗതവും സംവിധായകന്‍ ആദിത്യ ധറും വിവാഹിതരായി

By Web Team  |  First Published Jun 4, 2021, 6:54 PM IST

സംവിധായക അരങ്ങേറ്റ ചിത്രമായിരുന്ന 'ഉറി: ദി സര്‍ജിക്കല്‍ സ്ട്രൈക്കി'ലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധര്‍. ചിത്രത്തില്‍ യാമി ഗൗതവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു


ബോളിവുഡ് നടി യാമി ഗൗതമും ബോളിവുഡ് സംവിധായകന്‍ ആദിത്യ ധറും വിവാഹിതരായി. കൊവിഡ് സാഹചര്യത്തില്‍ ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും പങ്കുവച്ചു.

"അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ ഞങ്ങളുടെ കുടുംബങ്ങളുടെ അനുഗ്രഹത്തോടെ ഇന്ന് ഞങ്ങള്‍ വിവാഹിതരായി. സ്വകാര്യത ആഗ്രഹിക്കുന്ന വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ ഏറ്റവുമടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും യാത്രയിലേക്ക് കടക്കുന്ന ഈ വേളയില്‍ നിങ്ങള്‍ ഏവരുടെയും പ്രാര്‍ഥനകളും ആശംസകളും ആഗ്രഹിക്കുന്നു", യാമി ഗൗതവും ആദിത്യ ധറും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by Yami Gautam (@yamigautam)

സംവിധായക അരങ്ങേറ്റ ചിത്രമായിരുന്ന 'ഉറി: ദി സര്‍ജിക്കല്‍ സ്ട്രൈക്കി'ലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധര്‍. ചിത്രത്തില്‍ യാമി ഗൗതവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 2009ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രം 'ഉല്ലാസ ഉത്സാഹ'യിലൂടെ അഭിനയരംഗത്തേക്കെത്തിയ യാമി ഗൗതം പഞ്ചാബി, തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 

click me!