റിലീസിന് 20 ദിവസം; ജനപ്രീതിയുടെ അപൂര്‍വ്വ നേട്ടവുമായി 'മാര്‍ക്കോ'

By Web Team  |  First Published Nov 30, 2024, 10:23 PM IST

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്‍മസ് റിലീസ്


മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ പ്രീ റിലീസ് ഹൈപ്പ് നേടിയിട്ടുള്ള ചിത്രമാണ് ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്തിരിക്കുന്ന മാര്‍ക്കോ. ചിത്രത്തിന്‍റെ ഇതുവരെ പുറത്തെത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെയും വലിയ പ്രേക്ഷകപ്രീതിയാണ് നേടിയത്. അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് ചിത്രത്തിന്‍റേതായി പുറത്തെത്തിയ മൂന്ന് ഗാനങ്ങളും ഒരേ സമയം യുട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്. 

ആദ്യം പുറത്തെത്തിയ ബ്ലഡ് എന്ന ഗാനം രണ്ട് ഗായകന്‍ പാടിയ പതിപ്പ് അണിയറക്കാര്‍ പുറത്തിറക്കിയിരുന്നു. ആദ്യം ഡബ്സി പാടിയതും പിന്നീട് സന്തോഷ് വെങ്കി പാടി പതിപ്പും. ബേബി ജീന്‍ പാടിയ മാര്‍പ്പാപ്പ എന്ന ഗാനമാണ് ഏറ്റവുമൊടുവില്‍ പുറത്തെത്തിയത്. അത് ഇന്നലെ ആയിരുന്നു. ഈ മൂന്ന് ഗാനങ്ങളും യുട്യൂബില്‍ മ്യൂസിക് വിഭാഗത്തിലെ ട്രെന്‍ഡിംഗില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ആണ്. 

Latest Videos

undefined

 

സന്തോഷ് വെങ്കി പാടിയ ഫസ്റ്റ് ബ്ലഡ് ആണ് ആദ്യ സ്ഥാനത്ത്. 2.3 മില്യണ്‍ വ്യൂസ് ആണ് ഗാനത്തിന് ഇതിനകം ലഭിച്ചിരിക്കുന്നത്. ഇതേ ഗാനം ഡബ്സി പാടിയ പതിപ്പ് ഇതേ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ്. എന്നാല്‍ കൂടുതല്‍ വ്യൂസ് ഇതിനാണ്. 2.7 മില്യണ്‍ വ്യൂസ് ആണ് ഈ ഗാനത്തിന് ലഭിച്ചിരിക്കുന്നത്. ഇന്നലെ പുറത്തെത്തിയ മാര്‍പ്പാപ്പ എന്ന ഗാനമാണ് മൂന്നാം സ്ഥാനത്ത്. 7.6 ലക്ഷം വ്യൂസ് ആണ് ഗാനത്തിന് ഇതിനകം ലഭിച്ചിരിക്കുന്നത്. യുട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒരേ ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ വരികയെന്നത് അപൂര്‍വ്വ നേട്ടമാണ്. 

മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെയാണ് 'മാർക്കോ' എത്തുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായികാ കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. ചിത്രം ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളില്‍ എത്തും. അഞ്ച് ഭാഷകളിലാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. 

ALSO READ : നിര്‍മ്മാണം ഫ്രൈ‍ഡേ ഫിലിം ഹൗസ്; 'പടക്കളം' പൂര്‍ത്തിയായി

click me!