തിയറ്ററില്‍ തളര്‍ന്നെങ്കിലും പാട്ട് ഹിറ്റ്, ഇതാ കോബ്രയിലെ 'തരംഗിണി' ഗാനം

By Web Team  |  First Published Sep 7, 2022, 12:57 PM IST

എ ആര്‍ റഹ്‍മാനാണ് സംഗീതം.


ഏറെ പ്രതീക്ഷയോടെ എത്തിയ വിക്രം ചിത്രമായിരുന്നു 'കോബ്ര'. വൻ പ്രമോഷണുകളും നടത്തിയ ചിത്രത്തിന് തിയറ്ററില്‍ പക്ഷേ മികച്ച പ്രതികരണം നേടാനായില്ല. തീയറ്ററില്‍ തളര്‍ന്നെങ്കിലും ചിത്രത്തിലെ ഗാനങ്ങള്‍ റിലീസീനു മുന്നേ തന്നെ മികച്ച അഭിപ്രായം നേടിയിരുന്നു. 'കോബ്ര'യിലെ പുതിയൊരു ഗാനം കൂടി ഇതാ പുറത്തുവിട്ടിരിക്കുകയാണ്.

എ ആര്‍ റഹ്‍മാന്റെ സംഗീത സംവിധാനത്തിലുള്ള 'തരംഗിണി' എന്ന ഗാനമാണ് പുറത്തുവിട്ടത്. വിക്രം നായകനായ 'കോബ്ര' എന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഹരീഷ് കണ്ണന്‍ ആണ് നിര്‍വഹിച്ചത്.ആര്‍ അജയ് ജ്ഞാനമുത്തുവിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രമാണ് 'കോബ്ര'. ഇമൈക നൊടികൾ', 'ഡിമോണ്ടെ കോളനി' എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് അജയ് ജ്ഞാനമുത്തു.

Latest Videos

undefined

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് 'കോബ്ര'. വിക്രം എട്ട് വ്യത്യസ്‍ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമാവുമാണ് 'കോബ്ര' എന്ന ചിത്രം. 'കെജിഎഫി'ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടി ആണ് നായിക. 'കോബ്ര' എന്ന ചിത്രത്തില്‍ റോഷൻ മാത്യു, കെ എസ് രവികുമാര്‍, ആനന്ദ്‍രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‍രാജന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

'മഹാന്' ശേഷമെത്തുന്ന വിക്രം ചിത്രമാണ് 'കോബ്ര'. എന്നാല്‍ 'മഹാന്‍' ആമസോണ്‍ പ്രൈം വീഡിയോയുടെ ഡയറക്ട് റിലീസ് ആയിരുന്നു. കൊവിഡിനു മുന്‍പ് പ്രദര്‍ശനത്തിനെത്തിയ 'കദരം കൊണ്ടാന്‍' ആണ് 'കോബ്ര'യ്‍ക്ക് മുമ്പ് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട വിക്രം ചിത്രം. അതിനാല്‍ തന്നെ 'കോബ്ര' എന്ന ചിത്രത്തില്‍ വിക്രമിന് വലിയ പ്രതീക്ഷകളായിരുന്നു ഉണ്ടായിരുന്നത്.

Read More : ഓണം റിലീസുകള്‍ക്കിടയിലും കേരളത്തില്‍ മോശമല്ലാത്ത ഇടം കണ്ടെത്തി 'ബ്രഹ്‍മാസ്‍ത്ര'

tags
click me!