കേരളത്തില്‍ മാത്രം റിലീസ് ദിനം 4000 ഷോ: ദളപതി വിജയിയുടെ ഗോട്ടിന് റെക്കോ‍ഡ് റിലീസ്

By Web TeamFirst Published Aug 31, 2024, 8:18 PM IST
Highlights

പ്രശസ്ത സംവിധായകൻ വെങ്കട് പ്രഭു രചിച്ചു സംവിധാനം ചെയ്ത ദളപതി വിജയ്‌ ചിത്രം 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്)' കേരളത്തിൽ റെക്കോർഡ് റിലീസ്. 

കൊച്ചി: പ്രശസ്ത സംവിധായകൻ വെങ്കട് പ്രഭു രചിച്ചു സംവിധാനം ചെയ്ത, ദളപതി വിജയ്‌ ചിത്രം 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്)' കേരളത്തിൽ റെക്കോർഡ് റിലീസ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ഈ ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. കേരളത്തിലെ 700 -ലധികം സ്‌ക്രീനുകളിൽ ആദ്യം ദിനം 4000 - ലധികം ഷോകളാണ് ചിത്രത്തിനുണ്ടാവുക. 

ആക്ഷൻ മൂഡിൽ ഒരുക്കിയ ഈ ചിത്രം എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് ഞായറാഴ്ച ആരംഭിക്കും. 

Latest Videos

മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ താരനിരയിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്.  സെപ്റ്റംബർ 5 -ന് ചിത്രം ആഗോള റിലീസായെത്തും.

ഛായാഗ്രഹണം- സിദ്ധാർത്ഥ നൂനി, സംഗീതം- യുവാൻ ശങ്കർ രാജ, ചിത്രസംയോജനം- വെങ്കട് രാജേൻ, ആക്ഷൻ- ദിലീപ് സുബ്ബരായൻ, കലാസംവിധാനം- ബി ശേഖർ, സൂര്യ രാജീവൻ, വസ്ത്രാലങ്കാരം- വാസുകി ഭാസ്കർ, പല്ലവി സിങ്, സൗണ്ട് ഡിസൈൻ- ടി ഉദയകുമാർ, രഞ്ജിത് വേണുഗോപാൽ, സരവകുമാർ, സൗണ്ട് മിക്സിങ്- ടി ഉദയകുമാർ, നൃത്ത സംവിധാനം- സതീഷ് കൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എം.സെന്തികുമാർ, ഗോവിന്ദരാജ്, രാംകുമാർ ബാലസുബ്രഹ്മണ്യൻ, വിഎഫ്എക്സ് ഹെഡ്- ആർ. ഹരിഹര സുതൻ, പബ്ലിസിറ്റി ഡിസൈൻ- ഗോപി പ്രസന്ന. ഡിസ്ട്രിബ്യൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്. പിആർഒ- ശബരി.

'ഒന്നിച്ചു മാധ്യങ്ങളെ കാണാൻ മമ്മൂട്ടിയും മോഹൻലാലും സമ്മതിച്ചതാണ്, അമ്മയിലെ ചിലർ എതിർത്തു'

92 ലക്ഷം രൂപയുടെ കാര്‍ മാനസിക പീഡനമായി: കാര്‍ കമ്പനിയോട് 50 കോടി രൂപ ആവശ്യപ്പെട്ട് നടി നിയമനടപടിക്ക്
 

tags
click me!