വിക്കി കൗശൽ നായകനായ ഛാവ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുഷ്പ 2 റിലീസുമായുള്ള ക്ലാഷ് ഒഴിവാക്കാൻ മാറ്റിവെക്കാൻ സാധ്യത.
മുംബൈ: വിക്കി കൗശൽ നായകനായി എത്തുന്ന ഹിസ്റ്റോറിക്കല്‍ ഡ്രാമയാണ് ഛാവ. മാറാത്ത യോദ്ധാവ് സംഭാജി ജീവിതകഥയാണ് ചിത്രം. ചിത്രത്തിന്‍റെ ടീസർ ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ വലിയ ഹൈപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ഡിസംബർ 6 ന് ചിത്രം റിലീസ് ചെയ്യും എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഡിസംബർ 5 ന് റിലീസ് ചെയ്യുന്ന അല്ലു അർജുന്‍റെ പുഷ്പ 2 വുമായുള്ള ക്ലാഷ് ഒഴിവാക്കാൻ നിർമ്മാതാക്കൾ റിലീസ് തീയതി മാറ്റാൻ ഒരുങ്ങുന്നതായാണ് വിവരങ്ങള്‍.
ഛാവ ഡിസംബർ 6-ന് എത്തില്ലെന്ന് മിഡ്-ഡേ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അല്ലു അർജുൻ അഭിനയിച്ച പുഷ്പ 2: ദ റൂളുമായുള്ള ബോക്സ് ഓഫീസ് ക്ലാഷ് ഒഴിവാക്കി ഡിസംബര്‍ അവസാനം റിലീസ് ചെയ്യാം എന്നാണ് അണിയറക്കാര്‍ കരുതുന്നതെന്നാണ് റിപ്പോര്‍ട്ട്.
undefined
വിക്കി കൗശലിനെ ഛത്രപതി സംഭാജി മഹാരാജായി അവതരിപ്പിച്ചുകൊണ്ടുള്ള ടീസറാണ് നേരത്തെ ചിത്രത്തിന്‍റെതായി പുറത്ത് വന്നത്. ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. ലക്ഷ്മൺ ഉടേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം മഡോക്ക് ഫിലിംസിന്‍റെ ബാനറിൽ സ്ട്രീ 2 നിർമ്മാതാവ് ദിനേശ് വിജനാണ് നിര്‍മ്മിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റായിരുന്നു സ്ത്രീ 2.
Buzz in the fraternity that maybe pushed ahead to avoid clash with ... Official confirmation awaited ! pic.twitter.com/ouaiQKl18w
— Girish Johar (@girishjohar)ഓസ്കാർ ജേതാവായ സംഗീതസംവിധായകൻ എ.ആർ. റഹ്മാനാണ് ഈ ചരിത്ര സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. വിക്കി കൗശൽ, അക്ഷയ് ഖന്ന, രശ്മിക മന്ദാന എന്നിവർക്കൊപ്പം അശുതോഷ് റാണ, ദിവ്യ ദത്ത, സുനിൽ ഷെട്ടി എന്നിവരും ചിത്രത്തിലുണ്ട്.
അതേ സമയം ഇനി 29 ദിവസങ്ങൾ മാത്രമാണ് പുഷ്പ 2 റിലീസ് ചെയ്യാൻ ബാക്കിയുള്ളത്. ഡിസംബർ 5ന് ചിത്രം തിയറ്ററുകളിൽ എത്തും. അല്ലു അർജുൻ ആരാധകർ ഇതിനോടകം തന്നെ ആഘോഷങ്ങൾക്ക് തിരികൊളുത്തി കഴിഞ്ഞു. ഈ അവസരത്തിൽ പ്രതീക്ഷകൾക്ക് ആക്കംകൂട്ടി പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. ദേവി ശ്രീ പ്രസാദാണ് സംഗീതം ഒരുക്കുന്നത്. പ്രേക്ഷക - നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയ ആദ്യഭാഗം വാണിജ്യപരമായും വലിയ വിജയം നേടിയിരുന്നു. രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ചിത്രം നേടിയിരുന്നു. അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബോളിവുഡില്‍ മറ്റൊരു താര അനന്തരവനും, താര പുത്രിയും അരങ്ങേറ്റം കുറിക്കുന്നു; ആസാദ് ടീസര്‍