തീപ്പൊരിയാകാൻ കങ്കുവ, സൂര്യ നായകനാകുന്ന ചിത്രത്തിന്റെ ആ നിര്‍ണായക അപ്‍ഡേറ്റുമായി ഛായാഗ്രാഹകൻ

By Web TeamFirst Published Oct 1, 2024, 11:46 AM IST
Highlights

ഛായാഗ്രാഹകനാണ് സൂര്യ നായകനാകുന്ന കങ്കുവയെ കുറിച്ചുള്ള ആ നിര്‍ണായക അപ്‍ഡേറ്റ് വെളിപ്പെടുത്തിയത്.

തമിഴകത്തിന്റെ സൂര്യ നായകനായി വരാനിരിക്കുന്ന ചിത്രമാണ് കങ്കുവ. സംവിധാനം നിര്‍വഹിക്കുന്നത് സിരുത്തൈ ശിവയും ചിത്രത്തിന്റെ റിലീസ് നവംബര്‍ 14നും ആണ്. ഛായാഗ്രാഹണം നിര്‍വഹിക്കുക വെട്രി പളനിസ്വാമിയുമാണ്. വെട്രി പളനിസ്വാമി സൂര്യയുടെ ചിത്രത്തെ കുറിച്ച് ഒരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.

സൂര്യയുടെ കങ്കുവയുടെ ത്രീഡി ജോലികളെ കുറിച്ചാണ് വെട്രി പളനിസ്വാമി അപ്‍ഡേറ്റ് നല്‍കിയിരിക്കുന്നതാണ് ചിത്രത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.. ജോലികള്‍ പുരോഗമിക്കുകയാണെന്നാണ് വെട്രി പളനിസ്വാമി തന്റെ കുറിപ്പില്‍ വ്യക്തമാക്കായിത്. സൂര്യയുടെ കങ്കുവ ത്രീഡിയില്‍ ആസ്വദിക്കാൻ താൻ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Latest Videos

സംവിധായകൻ സിരുത്തൈ ശിവയുടെ കങ്കുവ സിനിമയിലെ ഫയര്‍ ഗാനം നേരത്തെ പുറത്തുവിട്ടിരുന്നു. കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്നും നിര്‍മാതാവ് വ്യക്തമാക്കിയതും ചിത്രത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. കങ്കുവ രണ്ടിന്റെ ചിത്രീകരണം എപ്പോഴായിരിക്കുമെന്നും ചിത്രത്തിന്റെ നിര്‍മാതാവ് സൂചിപ്പിച്ചു. കങ്കുവ 2 2026ല്‍ തീര്‍ക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് കെ ഇ ഝാനവേല്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

വമ്പൻമാരായ ആമസോണ്‍ പ്രൈം വീഡിയോയാണ് ഒടിടി റൈറ്റ്സ്‍ നേടിയത് എന്നതും സൂര്യയുടെ ചിത്രം കങ്കുവയില്‍ വലിയ പ്രതീക്ഷകളുണ്ടാക്കിയിട്ടുണ്ട്. ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കി. പ്രതീക്ഷയേറെയുള്ള കങ്കുവയുടെ ചിത്രീകരണം ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു എന്നായിരുന്നു നേരത്തെ താരം ചൂണ്ടിക്കാട്ടിയതും. അറിയാത്ത ഒരു പ്രദേശത്ത് നടക്കുന്ന കഥയായതിനാല്‍ കങ്കുവ പ്രധാനപ്പെട്ടതാണെന്നും സൂര്യ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ കങ്കുവ ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും രാജ്യമൊട്ടാകെ പ്രേക്ഷകര്‍ക്ക് എന്തായാലും ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും താരം വ്യക്തമാക്കി.

Read More: ദ ഗോട്ട് ആകെ നേടിയത്?, ഒടിടി റിലീസും പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!