ദ ഗോട്ട് ആകെ നേടിയത്?, ഒടിടി റിലീസും പ്രഖ്യാപിച്ചു

By Web Team  |  First Published Oct 1, 2024, 11:14 AM IST

ദ ഗോട്ടിന്റെ ഒടിടി റിലീസാണ് ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്.


വിജയ് നായകനായി എത്തിയ ചിത്രം ദ ഗോട്ട് വൻ വിജയമായി മാറിയിരുന്നു. ദ ഗോട്ട് ആഗോളതലത്തില്‍ 450 കോടി ക്ലബിലെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദ ഗോട്ട് തിയറ്ററുകളില്‍ കാണാൻ സിനിമാ ആരാധകര്‍ എത്തുന്നുമുണ്ട്. ദ ഗോട്ട് ഒടിടിയില്‍ എത്തുന്നുവെന്ന ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റിന്റെ ആവേശത്തിലാണ് ആരാധകര്‍.

ചിത്രം ഒക്ടോബര്‍ മൂന്നിന് ആണ് ഒടിടിയില്‍ എത്തുകയെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് നടൻ വിജയ്‍യുടെ ചിത്രം ഒടിടിയില്‍ കാണാനാകുക എന്നാണ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ദ ഗോട്ട് എന്തായാലും ഇനി ഒടിടിയിലും കസറുമെന്നാണ് പ്രതീക്ഷ. മലയാളമടക്കമുളള ഭാഷകളില്‍ ദ ഗോട്ട് ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തും എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Latest Videos

ഗാന്ധി എന്നായിരുന്നു വിജയ് ചിത്രത്തിന് ആദ്യം പേര് ആലോചിച്ചിരുന്നത് എന്ന് നേരത്തെ സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയിരുന്നു. എക്കാലത്തെയും മഹാൻ എന്ന അര്‍ഥത്തിലായിരുന്നുവെന്ന് സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വിജയ് സാറിന് ഒരു വിടവാങ്ങലായാണ് ചിത്രം ചെയ്യുന്നതെന്നും വെങ്കട് പ്രഭു ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ ഗാന്ധിജിയെയും സൂചിപ്പിക്കുന്ന തരത്തില്‍ ദ ഗോട്ട് എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്ന് സംവിധായകൻ വെങ്കട് പ്രഭു വ്യക്തമാക്കി.

ദ ഗോട്ടിന് മിക്കവാറും രണ്ടാം ഭാഗം ഉണ്ടാകും എന്നും നേരത്തെ വിവിധ സിനിമാ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എൻഡ് ക്രെഡിറ്റില്‍ അതിന്റെ സൂചനകളുമുള്ളതാണ് സിനിമാ ആരാധകര്‍ വലിയ ആവേശമായതെന്നാണ് റിപ്പോര്‍ട്ട് . ഗോട്ട് വേഴ്‍സസ് ഒജിയെന്നായിരിക്കും രണ്ടാം ഭാഗത്തിന്റെ പേരെന്നുമാണ് റിപ്പോര്‍ട്ട് . നായകന് പകരം വില്ലനെ രണ്ടാം ഭാഗത്തില്‍ അവതരിപ്പിച്ചേക്കും എന്നും അജിത്ത് കുമാര്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്.

Read More: അമല്‍ നീരദ് എന്തൊക്കെയാകും ഒളിപ്പിച്ചുവെച്ചിട്ടുണ്ടാകുക?, ബോഗയ്‍ൻവില്ല അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!