ഇസ്രയേല്‍- പലസ്‍തീന്‍ സംഘര്‍ഷം കാരണം സിനിമാ സംഘം യുഎഇയിലേക്ക് മാറിനില്‍ക്കുകയാണ്
തെന്നിന്ത്യന്‍ നായികമാരില്‍ത്തന്നെ സമീപകാലത്ത് ഏറ്റവും അസൂയപ്പെടുത്തുന്ന ഫിലിമോഗ്രഫി തൃഷയ്ക്കാണ്. പൊന്നിയിന്‍ സെല്‍വന്‍ ഫ്രാഞ്ചൈസിക്ക് ശേഷം തൃഷയുടേതായി എത്താനിരിക്കുന്ന ചിത്രം വന്‍ ഹൈപ്പ് ഉയര്‍ത്തിയിരിക്കുന്ന ലിയോ ആണ്. അപ്കമിംഗ് ലൈനപ്പും ഇതേപോലെ ആവേശം പകരുന്നതാണ്. അജിത്ത് ചിത്രം വിടാമുയര്‍ച്ചിയും മണി രത്നത്തിന്‍റെ കമല്‍ ഹാസന്‍ ചിത്രവുമാണ് അവ. സിനിമാപ്രേമികള്‍ക്കിടയില്‍ ഈ ദിവസം ലിയോ മാത്രമാണ് ചര്‍ച്ച. ചിത്രമെത്താന്‍ നാല് ദിവസം മാത്രം ശേഷിക്കുമ്പോള്‍ പക്ഷേ തൃഷ ഇവിടെയില്ല. മറിച്ച് വിടാമുയര്‍ച്ചിയുടെ ചിത്രീകരണത്തിനായി വിദേശത്താണ്.
അസര്‍ബൈജാനിലാണ് സിനിമയുടെ ചിത്രീകരണം പിരോഗമിച്ചിരുന്നത്. എന്നാല്‍ ഇസ്രയേല്‍- പലസ്‍തീന്‍ സംഘര്‍ഷം കാരണം സിനിമാ സംഘം യുഎഇയിലേക്ക് മാറിനില്‍ക്കുകയാണ്. മഗിഴ് തിരുമേനി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ റെഗിന കസാന്‍ഡ്ര മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുഭാസ്കരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നീരവ് ഷാ ആണ്. എഡിറ്റിംഗ് എന്‍ ബി ശ്രീകാന്ത്. സംഗീതം അനിരുദ്ധ് രവിചന്ദര്‍.
The world is my oyster🇦🇿🧿 pic.twitter.com/DUqjE3QTm9
— Trish (@trishtrashers)
undefined
അതേസമയം ലിയോയെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് പ്രേക്ഷകര്‍. വിക്രം എന്ന കരിയറിലെ ഏറ്റവും വലിയ വിജയത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം മാസ്റ്ററിന് ശേഷം ലോകേഷ് വിജയിക്കൊപ്പം ഒത്തുചേരുന്ന ചിത്രം കൂടിയാണ്. 15 വര്‍ഷത്തിന് ശേഷമാണ് വിജയ്- തൃഷ കോമ്പോ എത്തുന്നത് എന്നതും പ്രത്യേകതയാണ്. 2008 ലാണ് ഇരുവരും അവസാനം ഒന്നിച്ചത്. ധരണി സംവിധാനം ചെയ്ത കുരുവിയായിരുന്നു ചിത്രം. സഞ്ജയ് ദത്ത്, അര്‍ജുന്‍, മാത്യു തോമസ്, ബാബു ആന്‍റണി എന്നിങ്ങനെ പോകുന്നു ചിത്രത്തിന്‍റെ കാസ്റ്റിംഗ്. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തില്‍ എത്തിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക