'അമ്മയ്ക്ക് വേണ്ടി താന്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു'; തിങ്കൾ ഭാൽ പറയുന്നു

By Web Team  |  First Published May 6, 2023, 3:43 PM IST

അമ്മയ്ക്ക് വേണ്ടി താന്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചുവെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് തിങ്കള്‍ ബാല്‍. 


കൊച്ചി: വർഷങ്ങൾക്ക് മുമ്പ് സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന മലയാളി ഹൗസിൽ മത്സരാർഥിയായിരുന്നു തിങ്കൾ ഭാൽ. അവതാരകയായും ശ്രദ്ധിക്കപ്പെട്ട താരമാണ് തിങ്കൾ ഭാൽ. ഡിംപൽ‌ ഭാൽ‌ ബിഗ് ബോസ് ഹൗസിലായിരുന്നപ്പോൾ ഡിംപലിന് വേണ്ടി ജനങ്ങളോട് ഇടപെട്ടിരുന്നതും സംസാരിച്ചിരുന്നതുമെല്ലാം തിങ്കളായിരുന്നു. ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ സജീവമായ തിങ്കൾ പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്. താൻ വിവാഹം കഴിക്കാൻ തീരുമാനിച്ചുവെന്ന വിശേഷമാണ് തിങ്കൾ പങ്കുവെച്ചിരിക്കുന്നത്.

അമ്മയ്ക്ക് വേണ്ടി താന്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചുവെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് തിങ്കള്‍ ബാല്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് മാട്രിമോണിയല്‍ പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചത്. അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്നായിരുന്നു. അമ്മയുടെ ആഗ്രഹപ്രകാരം എനിക്ക് വരനെ അന്വേഷിക്കുന്നുവെന്നും തിങ്കള്‍ കുറിച്ചിരുന്നു. 

Latest Videos

undefined

ആ പയ്യനെ ദൈവം അനുഗ്രഹിക്കട്ടെ എന്നായിരുന്നു തിങ്കളിന്റെ സഹോദരിയായ നയനയുടെ കമന്‍റ്. നാളെ ഞാന്‍ നിനക്ക് വേണ്ടി മറ്റൊരു പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യുമെന്നായിരുന്നു തിങ്കള്‍ പറഞ്ഞത്. ഞാനിപ്പോള്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. സിംഗിള്‍ ലൈഫ് ആസ്വദിക്കുന്നുവെന്നായിരുന്നു നയനയുടെ മറുപടി.

ഈ പ്രൊഫൈലിലൂടെ ഞാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള പയ്യനെ കിട്ടുമെന്ന പ്രതീക്ഷയൊന്നുമില്ല. അമ്മയാണ് ഒന്ന് ചെയ്ത് നോക്കാന്‍ പറഞ്ഞത്. സീരിയസായി ഞാന്‍ കല്യാണം നോക്കുന്നുണ്ട്. ഇപ്പോള്‍ കല്യാണത്തിന് തയ്യാറാണെന്നുമായിരുന്നു തിങ്കള്‍ കുറിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു തിങ്കളിന്റെ പോസ്റ്റ് വൈറലായി മാറിയത്. നിരവധി പേരാണ് കമന്റുകളുമായെത്തിയത്.

തിങ്കളിനും ഡിംപലിനും ഒരു ‌സഹോദരി കൂടിയുണ്ട്. സൗന്ദര്യ മത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഒരു കാലത്ത് തിങ്കളും ഡിംപലും. ഇരുവരുടേയും ഇടതൂർന്ന നീളൻ മുടിക്കും നിരവധി ആരാധകരുണ്ട്. ഇരുവരുടേയും ഫാഷൻ സെൻസിനും ആരാധകർ നിരവധിയാണ്.

'എന്റെ മമ്മൂക്ക.. നിങ്ങളിത് എന്ത് ഭാവിച്ചാ..'; പുത്തൻ ലുക്കിൽ മാസായി മമ്മൂട്ടി, വൈറൽ

സിനിമ സെറ്റുകളില്‍ ലഹരി പരിശോധന: സിനിമക്കാര്‍ക്കിടയില്‍ തന്നെ ഏക അഭിപ്രായം ഇല്ല

click me!