പാട്ടില്ല, ഡാൻസില്ല, ആക്ഷനില്ല, കരയുന്ന പുരുഷന്മാർ; 'കാതലി'നെ പുകഴ്ത്തി ന്യൂയോർക്ക് ടൈംസ്

By Web TeamFirst Published Dec 30, 2023, 10:10 PM IST
Highlights

മുജീബ് മാഷല്‍ എന്ന മാധ്യമപ്രവർത്തകൻ ആണ് കാതലിനെ കുറിച്ച് എഴുതിയിരിക്കുന്നത്. 

മീപകാലത്ത് റിലീസ് ചെയ്ത് പ്രേക്ഷക-നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രമാണ് കാതൽ ദ കോർ. ഇതുവരെ ചെയ്യാത്ത സ്വവർ​ഗ കഥാപാത്രമായി മമ്മൂട്ടി കസറിയ ചിത്രത്തിൽ ജ്യോതിക ആയിരുന്നു നായിക. ആരും പറയാൻ മടിക്കുന്ന പ്രമേയം ​ഗൗരവത്തോടും സൂക്ഷ്മമായും സംവിധാനം ചെയ്തത് ജിയോ ബേബിയാണ്. മാത്യു ദേവസിയായുള്ള മമ്മൂട്ടിയുടെ പരകായ പ്രവേശം കണ്ട് പ്രേക്ഷകരുടെ കണ്ണും മനവും ഒരുപോലെ നിറഞ്ഞിരുന്നു. നിലവിൽ പ്രദർശനം തുടരുന്ന ചിത്രത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ് ന്യൂയോർക്ക് ടൈംസ്. 

പാട്ടും നൃത്തവുമില്ലാത്ത ഇന്ത്യൻ സിനിമയാണ് കാതൽ. കാർ ചേസുകളോ ആക്ഷൻ സ്റ്റണ്ടുകളോ ഇല്ല. പുരുഷന്മാർ ദുർബലരാണ്. അവർ കരയുന്നുണ്ട്. എന്നിട്ടും തിയറ്ററുകളിലെ എല്ലാ ടിക്കറ്റുകളും വിറ്റു തീർന്നു. തെന്നിന്ത്യയിലെ ഏറ്റവും വലിയ താരങ്ങളിലൊരാൾ ഒരു സ്വവർഗ്ഗാനുരാഗിയുടെ വേഷം സ്വീകരിച്ചതും, അദ്ദേഹത്തെ വളരെ സെൻസിറ്റീവ് ആയി അവതരിപ്പിച്ചതും പ്രശംസനീയമാണെന്നും ലേഖനത്തിൽ പറയുന്നു. ഇത് കേരളത്തിന് അപ്പുറവും കാതൽ ചർച്ച ചെയ്യാൻ ഇടയാക്കിയെന്നും പറയുന്നുണ്ട്. 

Latest Videos

ബോളിവുഡിന്റെ ഗ്ലാമറിനും ആരവത്തിനും അപ്പുറത്ത് ലോ-ബഡ്ജറ്റിൽ സൂക്ഷ്മതയും യഥാർത്ഥ മനുഷ്യ ജീവിതവുമായി അടുത്ത് നിൽക്കുന്ന പുരോ​ഗമനപരമായ കഥകളിലൂടെയാണ്  മലയാള സിനിമ വേറിട്ടു നിൽക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു. അതേസമയം, ഇതാദ്യമായാണ് ഒരു മലയാള സിനിമയെ കുറിച്ച് ഇത്രയും വലിയൊരു ലേഖനം ന്യൂയോർക്ക് ടൈംസിൽ വരുന്നത്. 

ബജറ്റ് 400 കോടി, ഇതുവരെ നേടിയത് 500കോടിക്ക് മേൽ, പൊരുതി നേടിയ വിജയമായി 'സലാർ'

മുജീബ് മാഷല്‍ എന്ന മാധ്യമപ്രവർത്തകൻ ആണ് കാതലിനെ കുറിച്ച് ന്യൂയോർക്ക് ടൈംസിൽ എഴുതിയിരിക്കുന്നത്. ഇദ്ദേഹം ഒരു മലയാളിയായിരിക്കും എന്ന തരത്തിൽ ചില സിനിമ ​ഗ്രൂപ്പുകളിൽ പോസ്റ്റുകൾ വന്നിരുന്നു. എന്നാൽ മുജീബ് മലയാളിയല്ല എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയാൻ സാധിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ കാബൂൾ സ്വദേശിയായ ഇദ്ദേഹം ന്യൂയോർക്ക് ടൈംസിന്റെ സൗത്ത് ഏഷ്യ ബ്യൂറോ ചീഫ് ആണ്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!