ദ ഗോട്ടിനായി ശിവകാര്‍ത്തികേയൻ പ്രതിഫലം വാങ്ങിച്ചില്ല, സര്‍പ്രൈസ് സമ്മാനവുമായി വിജയ്, ആ വീഡിയോ പുറത്ത്

By Web Team  |  First Published Oct 7, 2024, 9:14 PM IST

സര്‍പ്രൈസ് സമ്മാനം ശിവകാര്‍ത്തികേയന് നല്‍കുന്നതിന്റെ വീഡിയോ പുറത്ത്.


ദളപതി വിജയ് നായകനായ ചിത്രം ദ ഗോട്ടില്‍ ശിവകാര്‍ത്തികേയൻ നിര്‍ണായക അതിഥി കഥാപാത്രമായി ഉണ്ടായിരുന്നു. വിജയ് തോക്ക് കൈമാറിയത് ശിവകാര്‍ത്തികേയനാണ്. രാഷ്‍ട്രീയത്തില്‍ സജീവമാകുന്നതിനെ തുടര്‍ന്ന് വിജയ് സിനിമയില്‍ നിന്ന് ഇടവേളയെടുക്കുന്ന സാഹചര്യത്തില്‍ അടുത്ത താരം ശിവകാര്‍ത്തികേയനാണെന്നും വ്യഖ്യാനമുണ്ടായി. ശിവകാര്‍ത്തികേയന് വിജയ്‍യും ഒന്നിച്ചുള്ള ഒരു വീഡിയോയാണ് നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ദ ഗോട്ടിനായി ശിവകാര്‍ത്തികേയൻ പ്രതിഫലം വാങ്ങിച്ചില്ല എന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായത്. അതിനാല്‍ വിജയ് ഒരു സമ്മാനം താരത്തിന് നല്‍കി എന്ന പുതിയ റിപ്പോര്‍ട്ടും ചിത്രത്തിന്റെ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ആഡംബര വാച്ചാണ് താരം ചിത്രത്തിന്റെ ഭാഗമായതിന് നല്‍കിയത്. സമ്മാനം നല്‍കുന്നതിന്റെ വീഡിയോ വിജയ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്.

Latest Videos

undefined

ഗാന്ധി എന്നായിരുന്നു വിജയ് ചിത്രത്തിന് ആദ്യം പേര് ആലോചിച്ചിരുന്നത് എന്ന് നേരത്തെ സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയിരുന്നു. എക്കാലത്തെയും മഹാൻ എന്ന അര്‍ഥത്തിലായിരുന്നുവെന്ന് സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വിജയ് സാറിന് ഒരു വിടവാങ്ങലായാണ് ചിത്രം ചെയ്യുന്നതെന്നും വെങ്കട് പ്രഭു ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ ഗാന്ധിജിയെയും സൂചിപ്പിക്കുന്ന തരത്തില്‍ ദ ഗോട്ട് എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്ന് സംവിധായകൻ വെങ്കട് പ്രഭു വ്യക്തമാക്കി.

ദ ഗോട്ടിന് മിക്കവാറും രണ്ടാം ഭാഗം ഉണ്ടാകും എന്നും നേരത്തെ വിവിധ സിനിമാ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എൻഡ് ക്രെഡിറ്റില്‍ അതിന്റെ സൂചനകളുമുള്ളതാണ് സിനിമാ ആരാധകര്‍ വലിയ ആവേശമായതെന്നാണ് റിപ്പോര്‍ട്ട് . ഗോട്ട് വേഴ്‍സസ് ഒജിയെന്നായിരിക്കും രണ്ടാം ഭാഗത്തിന്റെ പേര്. നായകന് പകരം വില്ലനെ രണ്ടാം ഭാഗത്തില്‍ അവതരിപ്പിച്ചേക്കും എന്നും അജിത്ത് കുമാര്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്.

Read More: കൈപൊള്ളി സൂര്യ, കാര്‍ത്തിക്ക് ദുരന്തമായി, കോടി കടന്നില്ല, പക്ഷേ ആ പുത്തൻ ചിത്രത്തിന് വൻ അഭിപ്രായവും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!