പുഷ്പ 2വിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് രശ്മിക മന്ദാന

By Web Team  |  First Published Nov 30, 2024, 9:37 AM IST

പുഷ്പ 2വിന് ദേശീയ അവാർഡ് പ്രതീക്ഷിക്കുന്നതായി രശ്മിക മന്ദന. അല്ലു അർജുന്റെ ദേശീയ അവാർഡ് നേട്ടത്തിന് ശേഷം തനിക്കും അംഗീകാരം ലഭിക്കുമെന്നാണ് രശ്മികയുടെ പ്രതീക്ഷ.


പനാജി: അല്ലു അർജുൻ പുഷ്പയ്ക്ക് ദേശീയ അവാർഡ് നേടിയതിന് ശേഷം, പുഷ്പ 2 തനിക്കും ദേശീയ അവാര്‍ഡ് ലഭ്യമാക്കും എന്ന പ്രതീക്ഷയിലാണ് രശ്മിക മന്ദന. ഗോവയിൽ നടന്ന ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (ഐഎഫ്എഫ്ഐ) യിൽ പങ്കെടുക്കവെയാണ് പുഷ്പയിലെ ശ്രീവല്ലിയായ രശ്മിക ഇത്തരം ഒരു പ്രതീക്ഷ പങ്കിട്ടത്.  

‘പുഷ്പ രാജ്’ (അല്ലു അർജുൻ്റെ കഥാപാത്രം) എവിടെയാണെന്ന് മാധ്യമപ്രവർത്തകർ രശ്മികയോട് ചോദിച്ചപ്പോൾ അവർ പറഞ്ഞു, “ഒരുപാട് ജോലികൾ നടക്കുന്നതിനാൽ പുഷ്പ രാജ് സാർ ഹൈദരാബാദിൽ തിരക്കിലാണ്" സംവിധായകന്‍ സുകുമാർ , അല്ലു അർജുൻ , സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് എല്ലാവരും പുഷ്പ 2 ജോലിയുടെ അവസാന ഘട്ടത്തിലാണ് എന്നാണ് രശ്മിക പറയുന്നത്. 

Latest Videos

undefined

അതിനാൽ പുഷ്പ 2വിനെ പ്രതിനിധീകരിച്ച് താനാണ് ഇവിടെ എത്തിയത് എന്ന് രശ്മിക പറഞ്ഞു. പുഷ്പ 2 ന് ശേഷം രശ്മികയ്ക്ക് ഒരു ദേശീയ അവാർഡ് പ്രതീക്ഷിക്കാമോ എന്ന് ചോദിച്ചപ്പോൾ, അല്ലു അർജുൻ പുഷ്പയില്‍ നേടിയ വിജയം പോലെ താനും പ്രതീക്ഷിക്കുന്നുവെന്ന് രശ്മിക പറഞ്ഞു. 

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് പുഷ്പ 2. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം 2021 ല്‍ പുറത്തെത്തിയ പുഷ്പയുടെ സീക്വല്‍ ആണ്. ഡിസംബര്‍ 5 നാണ് ചിത്രത്തിന്‍റെ റിലീസ്.ട

അതേ സമയം ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയാതായി റിപ്പോര്‍ട്ടുകളുണ്ട്. ചില കട്ടുകളോടെ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സമീപകാലത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള ചിത്രമാവും പുഷ്പ 2. സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദേശങ്ങള്‍ അടങ്ങിയ രേഖയില്‍ ചിത്രത്തിന്‍റെ ദൈര്‍ഘ്യമായി കാട്ടിയിരിക്കുന്നത് 200.38 മിനിറ്റ് ആണ്. അതായത് 3 മണിക്കൂര്‍, 20 മിനിറ്റ്, 38 സെക്കന്‍ഡ്.

രശ്മിക മന്ദാന നായികയാവുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് പ്രതിനായകന്‍. ഫഹദിന്‍റെ കഥാപാത്രത്തിന് ആദ്യ ഭാഗത്തേക്കാള്‍ പ്രാധാന്യം സീക്വലില്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്. മലയാളത്തിനുള്ള ആദരമായി ചിത്രത്തിലെ പീലിംഗ് എന്ന പാട്ടിന്‍റെ തുടക്കം മലയാളത്തിലായിരിക്കും എന്ന് അല്ലു അര്‍ജുന്‍ നേരത്തെ അറിയിച്ചിരുന്നു. 

80 കോടി പടം, എട്ടുനിലയില്‍ പൊട്ടി സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ഒളിച്ചോടി; പടം ഒടിടിയിലേക്ക് !

വരുന്നത് സമീപകാലത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇന്ത്യന്‍ ചിത്രം? സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത് ഈ 5 മാറ്റങ്ങള്‍

click me!