ഒഡെല 2 റിലീസ് പ്രഖ്യാപിച്ചു: സന്യാസി വേഷത്തിൽ തമന്ന

തമന്നയുടെ ഒഡെല 2 ഏപ്രിൽ 17-ന് റിലീസ് ചെയ്യും. 2022-ൽ പുറത്തിറങ്ങിയ ഒഡെല റെയിൽവേ സ്റ്റേഷന്‍റെ തുടർച്ചയായ ഈ ഫാന്റസി ഹൊറർ ചിത്രം ഒരു ദിവ്യശക്തിയുടെ പോരാട്ടത്തെക്കുറിച്ചാണ് പറയുന്നത്.

Tamannaah Odela 2 seals its release date

ദില്ലി: തമന്നയുടെ വരാനിരിക്കുന്ന ചിത്രം ഒഡെല 2 ന്‍റെ റിലീസ് ഡേറ്റ് നിർമ്മാതാക്കൾ പുറത്തുവിട്ടു. 2022 ലെ തെലുങ്ക് ചിത്രമായ ഒഡെല റെയിൽവേ സ്റ്റേഷന്‍റെ തുടർച്ചയാണ് ഒഡെല 2. 

നേരത്തെ ചിത്രത്തിന്‍റെ ടീസര്‍ നടി തമന്ന പുറത്തുവിട്ടിരുന്നു. ഇൻസ്റ്റാഗ്രാമിൽ ഒഡെല 2 ന്‍റെ ടീസർ പങ്കുവെച്ചുകൊണ്ട് തമന്ന എഴുതിയത് ഇങ്ങനെയാണ് “പിശാച് മടങ്ങിവരുമ്പോൾ, ഭൂമിയും പൈതൃകവും സംരക്ഷിക്കാൻ ഒരു ദിവ്യൻ മുന്നോട്ട് വരുന്നു. ഒഡെല 2 ഉടൻ തിയേറ്ററുകളിലെത്തും" എന്നാണ് ടീസര്‍ പങ്കുവച്ച് തമന്ന പറഞ്ഞത്. 

Latest Videos

ഇപ്പോള്‍ പുറത്തിറക്കിയ പുതിയ പോസ്റ്റര്‍ അനുസരിച്ച് ചിത്രം ഏപ്രില്‍ 17ന് റിലീലസ് ചെയ്യും. ആദ്യ ചിത്രം ഒഡെല റെയിൽവേ സ്റ്റേഷന്‍ ഒരു മര്‍ഡര്‍ മിസ്റ്ററി ചിത്രം ആണെങ്കില്‍ ഒഡെല 2 ഒരു ഫാന്‍റസി ഹൊറര്‍ ചിത്രം എന്ന നിലയിലാണ് ഇറങ്ങുന്നത്. 

ശിവ ശക്തി സംബന്ധിച്ച് ഒന്നിലധികം പരാമർശങ്ങളുണ്ട് ടീസറില്‍. തമന്ന  മെറൂൺ വസ്ത്രം ധരിച്ച്, രുദ്രാക്ഷം ധരിച്ച് സന്യാസി വേഷത്തിലാണ് എത്തുന്നത്. ഒരു ഡിവൈന്‍ വേഷത്തിലാണ് താരം. അതിനാല്‍ ഗ്ലാമര്‍ റോളില്‍ അല്ല താരം എന്ന് വ്യക്തമാണ്. 

ഇരുണ്ട ശക്തികൾ ജനങ്ങൾക്കെതിരെ ആക്രമണം നടത്തുമ്പോള്‍ ഇത് രക്തച്ചൊരിച്ചിലിലേക്കും പീഡനങ്ങളിലേക്കും നയിക്കുന്നുവെന്നും അതിനെ ഒരു ദിവ്യശക്തി തടയുന്നുവെന്നുമാണ് ചിത്രത്തിന്‍റെ സൂചന എന്നാണ് ടീസർ പറയുന്നത്. 

നേരത്തെ തമന്ന ഭാട്ടിയ ഒഡെല 2 ടീസർ മഹാ കുംഭമേളയില്‍ വച്ച് ലോഞ്ച് ചെയ്തിരുന്നു. ചിത്രത്തിന്‍റെ അണിയറക്കാര്‍ക്കൊപ്പം പ്രയാഗ്‌രാജില്‍ എത്തിയായിരുന്നു ടീസര്‍ ലോഞ്ചിംഗ് നടത്തിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ തമന്ന തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. കഴിഞ്ഞ ശിവരാത്രിയിലാണ് തമന്ന  ഒഡെല 2 ഫസ്റ്റലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. 

സുദ്ദല അശോക് തേജ സംവിധാനം ചെയ്യുന്ന ഒഡെല 2 നിർമ്മിക്കുന്നത് മധു ക്രിയേഷൻസും സമ്പത്ത് നന്ദി ടീം വർക്കുമാണ്. തമന്ന ഭാട്ടിയയെ കൂടാതെ, വസിഷ്ഠ എൻ സിംഹ, ഹെബാ പട്ടേൽ, നാഗ മഹേഷ്, വംശി, യുവ എന്നിവരും അഭിനയിക്കുന്നു.

vuukle one pixel image
click me!