'ജയിലർ' ലാഭം; സ്നേഹാലയങ്ങൾക്ക് 38ലക്ഷം, ക്യാൻസർ രോ​ഗികൾക്ക് 60ലക്ഷം, ഹൃദ്യ ശസ്ത്രക്രിയ്ക്ക് 1കോടി

By Web TeamFirst Published Sep 9, 2023, 4:28 PM IST
Highlights

സിനിമയുമായി ബന്ധപ്പെട്ടവർക്ക് മാത്രമല്ല, അസരണരായവർക്ക് കൈത്താങ്ങ് ആകുകയാണ് നിർമാതാവ് കലാനിധി മാരന്‍. 

ടുത്ത കാലത്ത് റിലീസ് ചെയ്ത് ബോക്സ് ഓഫീസിലും പ്രേക്ഷക മനസിലും ഒരുപോലെ ഇടംനേടിയ ചിത്രമാണ് ജയിലർ. രജനികാന്ത് നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് നെൽസൺ ദിലീപ് കുമാർ ആണ്. മോഹൻലാലും ശിവരാജ് കുമാറും കാമിയോ റോളിൽ എത്തിയ ചിത്രത്തിൽ വിനായകൻ പ്രതിനായക വേഷം ചെയ്ത് കസറിയിരുന്നു. റിലീസ് ദിനം മുതൽ ബോക്സ് ഓഫീസ് വേട്ട തുടർന്ന ചിത്രം ആകെ മൊത്തം 600 കോടി നേടിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തമിഴ്നാട്ടിൽ നിന്നുമാത്രം 100 കോടിയിലധികം ചിത്രം നേടി. 

ജയിലർ ബ്ലോക് ബസ്റ്റർ വിജയം നേടിയതിന് പിന്നാലെ നെൽസൺ ദിലീപ് കുമാർ, രജനികാന്ത്, അനിരുദ്ധ് തുടങ്ങിയവർക്ക് ലാഭ വിഹിതത്തിൽ ഒരുപങ്കും കാറും നിർമാതാക്കൾ നൽകിയിരുന്നു. എന്നാൽ സിനിമയുമായി ബന്ധപ്പെട്ടവർക്ക് മാത്രമല്ല, അസരണരായവർക്ക് കൈത്താങ്ങ് ആകുകയാണ് നിർമാതാവ് കലാനിധി മാരനും കുടുംബവും. 

Latest Videos

ബധിര- മൂക വിദ്യാലയങ്ങൾ, സ്നേഹാലയങ്ങൾ എന്നിവിടങ്ങളിൽ 38ലക്ഷം, ക്യാൻസർ രോ​ഗികൾക്ക് 60ലക്ഷം, പാവപ്പെട്ട കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയ്ക്ക് 1 കോടി എന്നിങ്ങനെ ഇതിനോടകം നിർമാതാക്കൾ നൽകി കഴിഞ്ഞു. പുറത്തുവരാത്ത വേറെയും നിരവധി സഹായപ്രവർത്തനങ്ങൾ സൺ പിക്ചേഴ്സ് ചെയ്തിട്ടുണ്ടെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജയിലർ നിർമാതാക്കളുടെ ഈ സത്പ്രവർത്തിയെ പ്രകീർത്തിച്ച് കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. 

ഓ​ഗസ്റ്റ് 10നാണ് ജയിർ റിലീസ് ചെയ്തത്. അന്ന് മുതൽ മികച്ച മൗത്ത് പബ്ലിസിറ്റിയും പ്രേക്ഷക- നിരൂപക പ്രശംസകളും ചിത്രത്തിന് ലഭിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ലോകമെമ്പാടുമായി 610 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്. തമിഴ്നാട്ടിൽ 195 കോടിയാണ് ജയിലർ നേടിയതെന്നും റിപ്പോർട്ടിലുണ്ട്. തമിഴ്‌നാട്ടിൽ നിന്നുമാത്രം 100 ​​കോടി നേടുന്ന ആദ്യ ചിത്രം എന്ന നേട്ടവും ജയിലറിന് ആണെന്നാണ് വിവരം. തിയറ്റിൽ അപ്രതീക്ഷിത് വിജയം സ്വന്തമാക്കിയ ചിത്രം സെപ്റ്റംബർ 7മുതൽ ഒടിടിയിൽ സ്ട്രീമിം​ഗ് തുടങ്ങിയിരുന്നു.  

'ആ റോൾ ചെയ്യേണ്ടിയിരുന്നത് ഞാൻ, ഭ്രമയു​ഗം മമ്മൂക്കയുടെ എക്സ്ട്രാ ഓർഡിനറി സിനിമ'; ആസിഫ് അലി

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

tags
click me!