ചെന്നൈ നുങ്കമ്പാക്കത്തെ വസതിയിൽ നടന്ന പൊതുദർശന ചടങ്ങളിലേക്ക് നൂറ് കണക്കിന് ആളുകളാണ് എത്തിയത്. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ ആദരാഞ്ജലി അർപ്പിക്കും.
ചെന്നൈ: അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിൻ്റെ സംസ്കാരം ഇന്ന്. ചെന്നൈ റെഡ് ഹിൽസ് ഫാം ഹൗസിൽ പതിനൊന്ന് മണിക്കാണ് സംസ്കാര ചടങ്ങുകൾ. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നിയന്ത്രണങ്ങളോടെയാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. എസ്പിബിയുടെ മൃതദേഹം നുങ്കമ്പാക്കത്തെ വസതിയിൽ നിന്ന് റെഡ് ഹിൽസ് ഫാം ഹൗസിൽ എത്തിച്ചു.
ചെന്നൈ നുങ്കമ്പാക്കത്തെ വസതിയിൽ നടന്ന പൊതുദർശന ചടങ്ങളിലേക്ക് നൂറ് കണക്കിന് ആളുകളാണ് എത്തിയത്. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ ആദരാഞ്ജലി അർപ്പിക്കും. ഓഗസ്റ്റ് അഞ്ചിനാണ് കൊവിഡ് ബാധിച്ച് എസ്പിബിയെ ചെന്നൈ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് മുക്തനായിരുന്നെങ്കിലും ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1:04നായിരുന്നു അന്ത്യം.