ആർജെ ബാലാജിയുടെ 'സ്വർഗവാസൽ': ജയില്‍ച്ചാട്ട കഥ സിനിമയാകുന്നു, ഫസ്റ്റ്ലുക്ക് പോസ്റ്റര്‍

By Web Team  |  First Published Oct 19, 2024, 7:25 PM IST

നടനും സംവിധായകനുമായ ആർജെ ബാലാജി നായകനായ സ്വർഗവാസൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.


ചെന്നൈ: നടനും സംവിധായകനുമായ ആർജെ ബാലാജി നായകനായി എത്തുന്ന പുതിയ ചിത്രം സ്വർഗവാസലിന്‍റെ ഫസ്റ്റലുക്ക്  നിർമ്മാതാക്കൾ പുറത്തുവിട്ടു. നവാഗതനായ സിദ്ധാർത്ഥ് വിശ്വനാഥാണ് ഈ തമിഴ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു ജയില്‍ പുള്ളിയായ കഥാപാത്രമായാണ് ആർജെ ബാലാജിയെ ഫസ്റ്റ് ലുക്ക് കാണിക്കുന്നത്. ജയിലിനുള്ളിൽ തിരിച്ചറിയുന്നതിനായി തന്‍റെ നമ്പർ വെളിപ്പെടുത്തുന്ന സ്ലേറ്റ് പിടിച്ചുനില്‍ക്കുന്ന ആര്‍ജെ ബാലാജിയെ ഫസ്റ്റ്ലുക്കില്‍ കാണാം. 

Latest Videos

undefined

റിപ്പോര്‍ട്ടുകള്‍ പ്രകാരം ചെന്നൈ സെന്‍ട്രല്‍ ജയിലില്‍ 90 കളുടെ അവസാനം നടക്കുന്ന ഒരു കഥയാണ് ചിത്രം പറയുന്നത് എന്നാണ് വിവരം. ചിത്രം ഒരു പ്രിസണ്‍ ബ്രേക്ക് കഥയാണ് പറയുന്നത് എന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. പാ രഞ്ജിത്താണ് ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടത്. ഇദ്ദേഹത്തിന്‍റെ സഹ സംവിധായകനായിരുന്നു ഈ ചിത്രത്തിന്‍റെ സംവിധായകന്‍ സിദ്ധാർത്ഥ് വിശ്വനാഥന്‍. 

അശ്വിൻ രവിചന്ദ്രൻ, സിദ്ധാർത്ഥ് വിശ്വനാഥ്, തമിഴ് പ്രഭ എന്നിവർ ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത്. പ്രിൻസ് ആൻഡേഴ്സൺ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ, ഭ്രമയുഗം, ടര്‍ബോ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ ക്രിസ്റ്റോ സേവ്യർ സംഗീതസംവിധാനം നിർവ്വഹിക്കുന്നു. സെൽവ ആർകെയാണ് എഡിറ്റർ. തിങ്ക് സ്റ്റുഡിയോയും, സ്വയ്പ് റൈറ്റ് സ്റ്റുഡിയോയുമാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തിന്‍റെ ഒടിടി അവകാശം ഇതിനകം നെറ്റ്ഫ്ലിക്സ് വാങ്ങിയതായാണ് വിവരം.

His paradise is just few yards away!

Will he make it through?

Come and Witness the Greatest Battle of Cunning Minds and Innocent Hearts!

First Look of RJ Balaji’s is out now pic.twitter.com/8g4MxUUCDO

— Think Studios (@ThinkStudiosInd)

അതേ സമയം ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.  സൂര്യ 45 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഡ്രീം വാരിയർ പിക്‌ചേഴ്‌സ് നിർമ്മിക്കും.

ജോക്കർ, അരുവി, തീരൻ അധികാരം ഒണ്ട്രു, കൈതി, സുൽത്താൻ തുടങ്ങിയ നിരൂപക പ്രശംസ നേടിയ ചിത്രങ്ങള്‍ എടുത്ത ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്‍റെ ഏറ്റവും ചിലവേറിയ ചിത്രം ആയിരിക്കും സൂര്യ 45 എന്നാണ് കോളിവുഡിലെ സംസാരം. മൂക്കുത്തി അമ്മൻ, വീട്ട് വിശേഷങ്ങൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആർജെ ബാലാജി പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായ കഥയാണ് ഒരുക്കുന്നത് എന്നാണ് വിവരം. 

അക്ഷയ് കുമാറും സണ്ണി ഡിയോളും തമ്മില്‍ ബോക്സോഫീസ് ക്ലാഷ്; ബോളിവുഡിലെ പുതിയ വാര്‍ത്ത !

'100 കോടി അടിക്കുമോ പ്രേമലു ടീം വീണ്ടും' : നസ്‌ലെൻ -ഗിരീഷ് എ ഡി ചിത്രം 'ഐ ആം കാതലൻ' റിലീസ് ഡേറ്റായി


 

click me!